ചില സ്ത്രീകൾ കുളിക്കാതെയും പല്ലുതേയ്ക്കാതെയും നഖം വെട്ടാതെയും ടെസ്റ്റിന് വരുന്നു…മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെയുള്ള തുടർനടപടികൾ റദ്ദാക്കി
കൊച്ചി ∙ നഖം വെട്ടാതെ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ വനിതയോട് മോശമായി സംസാരിച്ചുവെന്ന കേസിൽ, നെടുമങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. അനസ് മുഹമ്മദ് കുറ്റവിമുക്തനായി. പൊലീസ് രജിസ്റ്റർ ചെയ്ത കേസ്, കൂടാതെ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നടന്നുവരുന്ന തുടർനടപടികൾ, ജസ്റ്റിസ് ജി. ഗിരീഷ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് റദ്ദാക്കി.
സംഭവം നടന്നത് ഓടുന്ന വാഹനത്തിനുള്ളിൽ ആയതിനാൽ അത് പൊതുസ്ഥലത്ത് നടത്തിയ അശ്ലീല പ്രയോഗമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി, കൂടാതെ, സാന്ദർഭികമായി ഉപയോഗിച്ച മോശം വാക്കുകൾ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റത്തിന് വിധേയമാകണമെന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സംഭവത്തിന്റെ പശ്ചാത്തലം
2022 ഒക്ടോബർ 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിന്റെ റോഡ് ടെസ്റ്റിനിടെ, നഖം നീട്ടിവളർത്തിയതിന് ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചതായി വനിത പരാതി നൽകി. ചില സ്ത്രീകൾ കുളിക്കാതെയും പല്ലുതേയ്ക്കാതെയും നഖം വെട്ടാതെയും ടെസ്റ്റിന് വരുന്നുവെന്നായിരുന്നു ആരോപണം.
ഇതിനെ തുടർന്ന്, പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്ത് കുറ്റപത്രം സമർപ്പിച്ചു. വിചാരണക്കോടതി വിടുതൽ ഹർജി തള്ളിയതോടെ, അനസ് ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതിയുടെ വിധി
പരാമർശം നടത്തിയിട്ടുണ്ടെങ്കിലും അത് വാഹനത്തിനുള്ളിൽ മാത്രമായതിനാൽ പൊതുജനത്തെ ദുഷിപ്പിക്കുന്ന നടപടിയാകില്ലെന്ന് കോടതി വിധിച്ചു. സുപ്രീംകോടതിയുടെ നിലപാട് ഉദ്ധരിച്ച്, മോശം ഭാഷാപ്രയോഗം സ്ത്രീത്വത്തെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തുന്നതല്ലെങ്കിൽ കുറ്റം നിലനിൽക്കില്ലെന്നും വ്യക്തമാക്കി.
പരാതിക്കാരി ഉന്നയിച്ച പരാമർശങ്ങൾ ലൈംഗിക ചുവയുള്ളതല്ലെന്നും വിലയിരുത്തി, കേസ് റദ്ദാക്കുകയായിരുന്നു ഹൈക്കോടതി
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത്; പ്രത്യേക നിർദേശവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.
പരിശീലനം പൂർത്തിയാക്കിയ പുതിയ എ.എം.വി.ഐമാരിലെ അവിവാഹിതർ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം ചോദിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
പരിശീലനം പൂർത്തിയാക്കിയ എ.എം.വി.ഐമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കവെയാണ് മന്ത്രി ഇത്തരമൊരു പ്രത്യേക നിർദ്ദേശം മുന്നോട്ടുവെച്ചത്.
സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ ആത്മഹത്യചെയ്തത് ഗതാഗത വകുപ്പിന് വലിയ നാണക്കേടായെന്നും മന്ത്രി പറഞ്ഞു. എ.എം.വി.ഐ കിരൺ കുമാറിനെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവർഷവും ജൂൺ ഒന്ന് മോട്ടോർ വാഹനവകുപ്പിന്റെ പിറവി ദിനമായി ആഘോഷിക്കുമെന്ന് മന്ത്രി ഗണേഷ് പ്രഖ്യാപിച്ചു.
വകുപ്പിന്റെ ഔദ്യോഗിക പതാകയും മന്ത്രി പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഗതാഗത മെഡലിന് അർഹരായവർക്ക് മന്ത്രി പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് മൈതാനത്താണ് പരിശീലനം പൂർത്തിയാക്കിയ എ.എം.വി.ഐമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നത്.
കേരള പൊലീസ് ട്രെയിനിംഗ് വിഭാഗം ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ, ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം, പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ പി.എൻ.രമേശ് കുമാർ, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
68 എ.എം.വി.ഐമാരും മൂന്ന് ഇൻസ്‌പെക്ടർമാരുമാണ് പരിശീലനം പൂർത്തിയാക്കിയത്. രണ്ട് വർഷത്തിന് ശേഷമാണ് പുതിയ ബാച്ച് എത്തുന്നത്.
ഇവരെ നിരത്തിലെ നിരീക്ഷണത്തിനുള്ള സേഫ് കേരള സ്‌ക്വാഡിലേക്കാണ് ആദ്യം നിയോഗിക്കുക. ഉദ്യോഗസ്ഥക്ഷാമം കാരണം നിർജ്ജീവമായ സേഫ് കേരള സ്‌ക്വാഡിന് പുതുജീവൻ നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
353 ഉദ്യോഗസ്ഥരാണ് ഒരു സ്‌ക്വാഡിൽ വേണ്ടത്. 18 പേരടങ്ങുന്ന ഒരു ബാച്ചിന്റെ പരിശീലനം പുരോഗമിക്കുകയാണ്. 290 ഇൻസ്‌പെക്ടർമാരും 614 അസി. ഇൻസ്‌പെക്ടർമാരുമാണ് സേനയിലുള്ളത്
English Summary :
The Kerala High Court acquitted Nedumangad Motor Vehicle Inspector M. Anas Muhammed in a case where he was accused of verbally abusing a woman who appeared for a driving test without trimming her nails. The court ruled that the remarks, made inside a moving vehicle, could not be considered obscene acts in a public place, and that casually used offensive words without intent to insult womanhood do not constitute an offence. The incident occurred on October 14, 2022, during a road test, leading to police charges that have now been dismissed.
kerala-hc-acquits-mvi-abuse-case-driving-test-nail-remark
Kerala High Court, MVI acquittal, M Anas Muhammed, driving test controversy, obscene remarks case, women rights, Kerala news, public obscenity law, Nedumangad news, court verdict









