web analytics

സി.സി.ടി.വി ഉണ്ടല്ലൊ പിന്നെന്തിനാ നൈറ്റ് വാച്ച് മാൻ! തസ്തിക ഒഴിവാക്കാൻ സർക്കാർ നിർദേശം

സി.സി.ടി.വി ഉണ്ടല്ലൊ പിന്നെന്തിനാ നൈറ്റ് വാച്ച് മാൻ! തസ്തിക ഒഴിവാക്കാൻ സർക്കാർ നിർദേശം

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ സി.സി.ടി.വി സംവിധാനം നിലവിലുണ്ടെങ്കിൽ നൈറ്റ് വാച്ച്മാൻ തസ്തിക ഒഴിവാക്കാൻ സർക്കാർ നിർദേശം.

വിലപിടിപ്പുള്ള വസ്തുക്കളും പ്രധാന രേഖകളും സൂക്ഷിക്കുന്ന ഓഫീസുകളാണെങ്കിൽ മാത്രമേ നൈറ്റ് വാച്ച്മാന്മാരുടെ സേവനം തുടരേണ്ടതുള്ളൂ.

അത്തരം ഓഫീസുകളിൽ നൈറ്റ് വാച്ച്മാന്മാരുടെ ജോലി സമയം ആഴ്ചയിൽ പരമാവധി 48 മണിക്കൂറായി ക്രമീകരിക്കാനാണ് ഉദ്യോഗസ്ഥ–ഭരണപരിഷ്കാര വകുപ്പ് നിർദ്ദേശം നൽകിയത്.

എല്ലാ സർക്കാർ വകുപ്പുകളും അവരുടെ നിയന്ത്രണത്തിലുള്ള ഓഫീസുകളിൽ നൈറ്റ് വാച്ച്മാൻ സേവനം അനിവാര്യമാണോയെന്ന് പരിശോധിക്കണം.

ഒന്നിലധികം ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയങ്ങളിൽ ആവശ്യമായ നൈറ്റ് വാച്ച്മാന്മാരുടെ എണ്ണം ഓഫീസ് മേധാവികൾക്ക് തീരുമാനിക്കാം.

എന്നാൽ ഒരു ദിവസത്തിൽ പരമാവധി രണ്ട് പേർ മാത്രമേ നിയോഗിക്കാവൂ.
സി.സി.ടി.വി സംവിധാനമോ സ്ഥിരമായ പൊലീസ് നിരീക്ഷണമോ ഉള്ള ഓഫീസുകളാണെങ്കിൽ നൈറ്റ് വാച്ച്മാൻ തസ്തിക ഒഴിവാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

പുതിയ ക്രമീകരണങ്ങൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

നിലവിൽ ദിവസേന 16 മണിക്കൂറോളം ജോലി ചെയ്യുന്ന നൈറ്റ് വാച്ച്മാന്മാരുടെ ജോലി സമയം ക്രമീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അമിത ജോലിഭാരവുമായി ബന്ധപ്പെട്ട് സർക്കാരിനും കോടതികൾക്കും മനുഷ്യാവകാശ കമ്മീഷനും നിരവധി പരാതികൾ ലഭിച്ചിരുന്നു.

ഇപ്പോൾ ഓഫീസ് സമയം അവസാനിക്കുന്നതുമുതൽ അടുത്ത ദിവസം ഓഫീസ് തുറക്കുന്നതുവരെ നൈറ്റ് വാച്ച്മാന്മാർക്ക് ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്.

English Summary

The Kerala government has directed that night watchman posts be removed in government offices where CCTV or continuous police surveillance is available, and work hours for necessary staff be limited to 48 hours per week.

kerala-government-cctv-night-watchman-post-removal-order

Kerala government, night watchman, CCTV, government offices, administrative reforms, working hours, human rights commission, security staff, Kerala news

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ!

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ! ഇന്ന് ചിലർക്കു...

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും 18 ഓവറിൽ അടിച്ചൊതുക്കി

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും...

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ് ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

Related Articles

Popular Categories

spot_imgspot_img