web analytics

പതുങ്ങിയിരുന്ന സ്വർണവില കുതിച്ചുയർന്നു; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

പതുങ്ങിയിരുന്ന സ്വർണവില കുതിച്ചുയർന്നു; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സ്ഥിരതയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വലിയ കുതിപ്പ്. ഒരു പവന് 880 രൂപ വർധിച്ച് 90,360 രൂപയും ഗ്രാമിന് 110 രൂപ ഉയർന്ന് 11,295 രൂപയുമാണ് ഇന്നത്തെ വില. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് കൂടിയാണിത്.

നവംബർ 7, 8, 9 തീയതികളിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ആ ദിവസങ്ങളിൽ പവന് 89,480 രൂപ, ഗ്രാമിന് 11,185 രൂപ എന്ന നിലയിലായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 5 നായിരുന്നു — പവന് 89,080 രൂപ, ഗ്രാമിന് 11,135 രൂപ.

ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് വില വർധനവിന് പ്രധാന കാരണം. അമേരിക്കയിൽ പലിശനിരക്ക് കുറയുമെന്ന സൂചന, വ്യാപാര സംഘർഷങ്ങൾ, മേഖലാതല ബാങ്കിങ് പ്രതിസന്ധി, മറ്റ് കറൻസികളോട് താരതമ്യപ്പെടുത്തുമ്പോൾ ഡോളറിന്റെ ഇടിവ് തുടങ്ങിയ ഘടകങ്ങൾ സ്വർണവിലയെ ഉയർത്തുന്നതായി വിലയിരുത്തപ്പെടുന്നു.

കൂടാതെ, റിസർവ് ബാങ്ക് അടക്കമുള്ള ആഗോള കേന്ദ്ര ബാങ്കുകൾ, ഡോളറിന് പകരം കരുതൽ ശേഖരത്തിലേക്ക് കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും ഉയർന്നു. ഇന്ന് ഒരു ഗ്രാമിന് 167 രൂപ, ഒരു കിലോഗ്രാമിന് 1,67,000 രൂപ എന്നതാണ് നിരക്ക്. ഇന്നലെ ഇത് ഗ്രാമിന് 165 രൂപ, കിലോയ്ക്ക് 1,65,000 രൂപ ആയിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ വിലയും, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളുമാണ് വെള്ളി വിലയെയും സ്വാധീനിക്കുന്നത്.
ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ സ്വർണവിലയെ നന്നായി ബാധിക്കുന്നുണ്ട്.

യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത, വ്യാപാരസംഘർഷങ്ങൾ, യുഎസിൽ റീജിയണൽ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി, മറ്റ് സുപ്രധാന കറൻസികൾക്കെതിരായ ഡോളറിന്റെ വീഴ്ച എന്നിവ കാരണമാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടാകുന്നത്.

റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ കറൻസികൾക്ക് പകരം സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കുതിപ്പിന് കാരണമാകുകയാണ്.

അതേസമയം,​ സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 167 രൂപയും കിലോഗ്രാമിന് 1,​67,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 165 രൂപയും കിലോഗ്രാമിന് 1,​65,​000 രൂപയുമായിരുന്നു.

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

English Summary

Gold prices in Kerala surged sharply after three days of stability.

Gold Price Kerala, Silver Price, Gold Rate Today, Kerala Market, RBI Gold Reserve, Dollar Impact, November Gold Rate, Silver Rate, Financial Market

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

Related Articles

Popular Categories

spot_imgspot_img