web analytics

ലക്ഷത്തിനരികെ…സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 600 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡായ 98,800 രൂപയിലെത്തി.

ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ വര്‍ധിച്ച് ഇന്നത്തെ വില 12,350 രൂപയായി. 18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നു. ഗ്രാമിന് 60 രൂപ കൂട്ടിയതോടെ 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 10,215 രൂപയായി.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവില കുതിക്കാന്‍ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

രാജ്യാന്തര വിപണിയില്‍ ഇന്ന് ഔണ്‍സിന് 26 ഡോളറാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇതോടെ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,326 ഡോളറായി.

ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് എപ്പോള്‍ കടക്കുമെന്നതാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചര്‍ച്ചയാകുന്നത്.

പണിക്കൂലി ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ ചില വിപണികളില്‍ സ്വര്‍ണത്തിന്റെ വില ഇതിനകം തന്നെ ഒരു ലക്ഷം രൂപ പിന്നിട്ടിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 200 രൂപ എന്ന നിലയിലാണ് വെള്ളിയുടെ വ്യാപാരം തുടരുന്നത്.

English Summary

Gold prices in Kerala continued their upward trend today, rising by ₹600 per sovereign to reach an all-time high of ₹98,800. The price of gold increased by ₹75 per gram to ₹12,350, while 18-carat gold rose by ₹60 per gram to ₹10,215. The surge is attributed to the Indian rupee hitting record lows against the US dollar and the US Federal Reserve cutting interest rates. In the international market, gold rose by $26 per ounce to $4,326. Silver prices in the state remained unchanged at ₹200 per gram.

kerala-gold-price-record-high-98800

gold price, kerala gold rate, gold price hike, bullion market, indian rupee, international gold price, silver rate

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സിറിഞ്ചുകൾ; കാലിൽ കുത്തിക്കയറി 13കാരന് പരിക്ക്

പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ നൂറുകണക്കിന് സിറിഞ്ചുകൾ; കാലിൽ കുത്തിക്കയറി 13കാരന്...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ കുട്ടിക്കാനം...

അറ്റ്ലാന്റിക്കിന് മുകളിൽ യുഎസിന്റെ കെ.സി-135 സ്ട്രാറ്റോടാങ്കർ വിമാനത്തിന്റെ ‘നിഗൂഢ യാത്ര’

അറ്റ്ലാന്റിക്കിന് മുകളിൽ യുഎസിന്റെ കെ.സി-135 സ്ട്രാറ്റോടാങ്കർ വിമാനത്തിന്റെ 'നിഗൂഢ യാത്ര' ലോകമെമ്പാടുമുള്ള വിമാനങ്ങളുടെ...

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി ബസിൽ വെച്ച് ലൈംഗികാതിക്രമം...

Related Articles

Popular Categories

spot_imgspot_img