അമ്പമ്പോ!! ഇതെന്തൊരു സ്പീഡാ; ഒരു ലക്ഷം കടന്നിട്ടും മതിയായില്ല; കുതിപ്പ് തുടർന്ന് സ്വർണവില; ഇന്നും വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കൂടി ഉയർന്നതോടെ വില 1,02,120 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 12,765 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം.
ചൊവ്വാഴ്ചയാണ് കേരളത്തിൽ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പണിക്കൂലിയും നികുതിയും ചേർന്നാൽ ഉപഭോക്താക്കൾക്ക് നൽകേണ്ട തുക ഇനിയും ഉയരും. ചൊവ്വാഴ്ച മാത്രം പവന് 1,760 രൂപ വർധിച്ചതോടെയാണ് സ്വർണവില പുതിയ ചരിത്രം കുറിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 95,680 രൂപയായിരുന്നു. 9-ാം തീയതി 94,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയ ശേഷമാണ് വില വീണ്ടും ഉയരാൻ തുടങ്ങിയത്. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ തുടർച്ചയായ വർധനയാണ് രേഖപ്പെടുത്തുന്നത്.
രൂപയുടെ മൂല്യത്തിലുള്ള മാറ്റങ്ങൾ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചത്, ഓഹരി വിപണിയിലെ അസ്ഥിരത എന്നിവയാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്ന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.
English Summary
Gold prices in Kerala continue to surge, breaking previous records. The price of gold rose by ₹240 per sovereign today, taking it to ₹1,02,120, while the per-gram price increased by ₹30 to ₹12,765. Gold crossed the ₹1 lakh mark for the first time on Tuesday. Currency fluctuations, the US Federal Reserve’s interest rate cut, and stock market volatility are cited as key factors behind the rise.
Slug
kerala-gold-price-crosses-one-lakh-record-surge
Tags
gold price, kerala gold rate, sovereign gold, record high, bullion market, jewellery, economy









