തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തിരുവനന്തപുരം മെട്രോയുടെ ആദ്യ ഘട്ട പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.(Kerala Budget: Thiruvananthapuram Metro Soon)
കേരളത്തിൽ അതിവേഗ റെയില്‍ പാത കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി അറിയിച്ചു. കൂടാതെ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്ന ധന ഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണനയാണെന്നും ഇപ്പോൾ വെട്ടിക്കുറച്ചതുപോലെ ഇനി ഒരു സംസ്ഥാനത്തോടും ചെയ്യാനില്ലെന്നും മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി.