web analytics

മാനദണ്ഡങ്ങൾ പാലിച്ചില്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈസൻസ് നഷ്ടമായി; നടപടി ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ

അടുത്ത സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നേടാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സ് അടക്കം ഏഴ് ടീമുകൾക്കാണ് ലൈസൻസ് നഷ്ടമായത്. ലൈസൻസ് ലഭിക്കാത്ത കാര്യം കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.

ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. പഞ്ചാബ് എഫ്സിക്ക് മാത്രമാണ് ഒരു ഉപാധികളുമില്ലാതെ ലൈസൻസ് ലഭിച്ചത്. ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ക്ലബുകൾക്ക് എഎഫ്സി ക്ലബ് മത്സരങ്ങളിലും ഐഎസ്എല്ലിലും പങ്കെടുക്കാനാകൂ.

ബ്ലാസ്റ്റേഴ്സിന് പുറമെ ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സി, മുഹമ്മദൻ സ്പോർട്ടിങ്, ചർച്ചിൽ ബ്രദേഴ്സ്, ഇൻ്റർ കാശി ക്ലബുകൾക്കാണ് പ്രീമിയർ വൺ ലൈസൻസ് നഷ്ടമായത്.

മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിനാണ് ക്ലബുകൾക്ക് ലൈസൻസ് നിഷേധിച്ചതെന്ന് എഐഎഫ്എഫ് പത്രക്കുറിപ്പിൽ അറിയിച്ചു. ലൈസൻസ് ലഭിച്ചില്ലെങ്കിലും അപ്പീൽ പോകാനും ക്ലബ്ബ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഇളവ് തേടാനും ഫ്രാഞ്ചൈസികൾക്കു സാധിക്കും.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img