web analytics

പിഷാരടി, ആസിഫ്, ഉണ്ണി മുകുന്ദൻ…‘സെലിബ്രിറ്റി’ സ്ഥാനാർഥികളെ തേടി മുന്നണികൾ

ഉമ്മൻ ചാണ്ടിയുടെയും വി.എസ്. അച്യുതാനന്ദന്റെയും രാഷ്ട്രീയ പാരമ്പര്യം നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും സജീവമാകുമോ?

പിഷാരടി, ആസിഫ്, ഉണ്ണി മുകുന്ദൻ…‘സെലിബ്രിറ്റി’ സ്ഥാനാർഥികളെ തേടി മുന്നണികൾ

മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയുടെയും വി.എസ്. അച്യുതാനന്ദന്റെയും രാഷ്ട്രീയ പാരമ്പര്യം നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും സജീവമാകുമോ എന്നതാണ് സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ ചർച്ച.

ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനും വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറും യഥാക്രമം കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ‘വജ്രായുധ’ സ്ഥാനാർഥികളായി മാറുമോ എന്ന ആകാംക്ഷ ശക്തമാണ്.

ഇതോടൊപ്പം, ചലച്ചിത്ര ലോകത്തുനിന്നും കായികരംഗത്തുനിന്നും അപ്രതീക്ഷിത സ്ഥാനാർഥികൾ കളത്തിലിറങ്ങുമോയെന്നതും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. നടന്മാരായ രമേശ് പിഷാരടി, ആസിഫ് അലി, ഉണ്ണി മുകുന്ദൻ എന്നിവർ സ്ഥാനാർഥികളാകുമോ?

അതുപോലെ ഇതിഹാസ അത്‌ലറ്റ് പി.ടി. ഉഷയും മുൻ ഫുട്ബോൾ താരങ്ങളായ ഐ.എം. വിജയനും യു. ഷറഫലിയും ജനവിധി തേടി രംഗത്തിറങ്ങുമോയെന്നതും സംശയമാണ്.

ജെൻ സീ കാലഘട്ടത്തിലെ തിരഞ്ഞെടുപ്പിൽ ‘സർപ്രൈസ്’ സ്ഥാനാർഥികളെ തേടുകയാണ് പ്രധാന രാഷ്ട്രീയ കക്ഷികൾ. അന്തരിച്ച നേതാക്കളുടെ മക്കൾ മുതൽ മുൻ ബ്യൂറോക്രാറ്റുകൾ വരെയുള്ളവരാണ് സാധ്യതാപട്ടികയിൽ.

കായംകുളത്ത് വി.എ. അരുൺകുമാർ മത്സരിച്ചാൽ, മുൻ മന്ത്രി തച്ചടി പ്രഭാകരന്റെ മകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ബിജു പ്രഭാകറിനെ രംഗത്തിറക്കി പ്രതിരോധം തീർക്കാനാണ് കോൺഗ്രസിന്റെ ആലോചന.

എന്നാൽ ബിജു പ്രഭാകർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സിവിൽ സർവീസിൽനിന്ന് രാജിവച്ച കണ്ണൻ ഗോപിനാഥനും കോൺഗ്രസിന്റെ സാധ്യതാപട്ടികയിലുണ്ട്.

തൃപ്പൂണിത്തുറയിൽ കെ. ബാബു മത്സരിക്കാനില്ലെങ്കിൽ രമേശ് പിഷാരടിയുടെ പേരാണ് കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നത്. പാലക്കാട്ടും പിഷാരടിയുടെ പേര് കേൾക്കുന്നു. ബിജെപിയുടെ ‘സർപ്രൈസ് ലിസ്റ്റിൽ’ ഉണ്ണി മുകുന്ദന്റെ പേരുമുണ്ട്.

തൊടുപുഴയിൽ സിപിഎം കേന്ദ്രങ്ങളിൽ ആസിഫ് അലിയുടെ പേരുയരുന്നുണ്ടെങ്കിലും, സിനിമ വിട്ടിറങ്ങാൻ താരം തയ്യാറാകുമോയെന്നത് വ്യക്തമല്ല.

പത്തനംതിട്ട ജില്ലയിലെ ഒരു മണ്ഡലത്തിൽ സാഹിത്യകാരൻ ബെന്യാമിന്റെ പേരും സിപിഎം ക്യാംപിൽ ചർച്ചയിലുണ്ട്.

വടക്കൻ കേരളത്തിലെ ബിജെപിക്ക് സാധ്യതയുള്ള ഒരു മണ്ഡലത്തിൽ രാജ്യസഭാംഗവും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷയെ പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

വണ്ടൂരിൽ കോൺഗ്രസിലെ എ.പി. അനിൽകുമാറിനെതിരെ ഐ.എം. വിജയനെ ഇറക്കുന്നതും സിപിഎം ആലോചിക്കുന്നുണ്ട്. ഏറനാട് മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ഷറഫലിയുടെ പേരും സജീവമായി കേൾക്കുന്നു.

English Summary

Political parties in Kerala are exploring surprise candidates ahead of the Assembly elections, including children of former chief ministers, film actors, sportspersons, writers, and former bureaucrats. Names such as Achu Oommen, V.A. Arun Kumar, Ramesh Pisharody, Unni Mukundan, P.T. Usha, and I.M. Vijayan are being discussed across party camps.

kerala-assembly-election-surprise-candidates-achu-oommen-arun-kumar-actors-sportspersons

Kerala Assembly Election, Surprise Candidates, Achu Oommen, V A Arun Kumar, CPM, Congress, BJP, Malayalam Cinema, Sports Personalities, Kerala Politics

spot_imgspot_img
spot_imgspot_img

Latest news

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും തിരുവനന്തപുരം...

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം പോയത് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങൾ

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം...

Other news

കാറിനുള്ളിൽ കുടുങ്ങിയ ഒന്നരവയസ്സുകാരനെ  സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിശമനസേന

കാറിനുള്ളിൽ കുടുങ്ങിയ ഒന്നരവയസ്സുകാരനെ  സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിശമനസേന പത്തനംതിട്ട: വീടിന്റെ പോർചിൽ പാർക്ക്...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

കടം വാങ്ങിയും വായ്പയെടുത്തും വാങ്ങിയ  ഓട്ടോറിക്ഷകൾക്ക് തീയിട്ട്  അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങളടക്കം നൽകിയിട്ടും പ്രതിയെ പിടികൂടാനായില്ല

കടം വാങ്ങിയും വായ്പയെടുത്തും വാങ്ങിയ  ഓട്ടോറിക്ഷകൾക്ക് തീയിട്ട്  അജ്ഞാതൻ; സിസിടിവി ദൃശ്യങ്ങളടക്കം...

പെരുമ്പാവൂർ ഭായി കോളനിയിലെ ലഹരി കച്ചവടത്തിൽ പങ്ക്; പോലീസുകാരന് സസ്പെൻഷൻ

പെരുമ്പാവൂർ ഭായി കോളനിയിലെ ലഹരി കച്ചവടത്തിൽ പങ്ക്; പോലീസുകാരന് സസ്പെൻഷൻ കൊച്ചി: എറണാകുളം...

Related Articles

Popular Categories

spot_imgspot_img