web analytics

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം. ആലപ്പുഴ ചേര്‍ത്തലയിലെ തന്റെ മണ്ഡലത്തില്‍ ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.

ചേര്‍ത്തലയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കി. രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് മന്ത്രിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

മന്ത്രിക്ക് ബിപി കൂടിയത് മാത്രമാണ് പ്രശ്‌നമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചു.

അയ്യപ്പ സംഗമത്തിലേക്ക് സുരേഷ് ഗോപിക്ക് ക്ഷണം

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കേന്ദ്രമന്ത്രിയുടെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്.

പരമാവധി സമവായമുണ്ടാക്കി സംഗമം നല്ല നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ക്ഷണം. സുരേഷ് ഗോപി അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

ഈ മാസം 20നാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ഇത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം സംഗമത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

ശബരിമല കര്‍മ്മ സമിതി നടത്തുന്ന അയ്യപ്പ സംഗമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്. കൂടാതെ ബിജെപി ഇതര നേതാക്കളെയും ക്ഷണിക്കാനാണ് നീക്കം.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ബദല്‍ അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു.

Summary: Kerala Agriculture Minister P. Prasad experienced uneasiness while returning from an Onam event in his constituency, Cherthala, Alappuzha, and later sought hospital treatment.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ ഇടുക്കി: ഓൺലൈൻ ടാസ്‌കിന്റെ...

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന്

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന് ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി പല...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

പാകിസ്താനെതിരായ പരമ്പര റദ്ദാക്കാനാകില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ്; സുരക്ഷ ഉറപ്പാക്കും, മടങ്ങിയാൽ നടപടി

പാകിസ്താനെതിരായ പരമ്പര റദ്ദാക്കാനാകില്ലെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡ്; സുരക്ഷ ഉറപ്പാക്കും ന്യൂഡൽഹി: പാകിസ്താനെതിരായ...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

Related Articles

Popular Categories

spot_imgspot_img