web analytics

കായാമ്പൂ കണ്ണിൽ മാത്രമല്ല മണ്ണിലും വിടരും… ദേ ഇങ്ങനെ…വർഷത്തിൽ ഒറ്റത്തവണ പൂക്കുന്ന ചെടി നിസാരക്കാരനല്ല, വേര് മുതൽ കായ് വരെ ഉപയോഗിക്കാം

കുന്ദമംഗലം: കാ​യാ​മ്പൂ, ക​ണ്ണി​ൽ വി​ട​രും ക​മ​ല​ദ​ളം ക​വി​ളി​ൽ വി​ത​റും’ എ​ന്ന ന​ദി സി​നി​മ​ക്കു വേ​ണ്ടി വ​യ​ലാ​ർ എ​ഴു​തി ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ ഈ​ണ​മി​ട്ട ച​ല​ച്ചി​ത്ര ഗാ​നം മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്റെ​യും പ്ര​ണ​യ​ത്തി​ന്റെ​യും ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്. എ​ന്നാ​ൽ കാ​മി​നി​യു​ടെ ക​ണ്ണി​ന്റെ നി​റ​മാ​യ കാ​യാ​മ്പു ക​വി​ത​യി​ലെ കാ​ൽ​പ​നി​ക​ത​യാ​യി മാ​റു​ക​യാ​ണ് വ​ർ​ത്ത​മാ​ന കാ​ല​ത്ത്.

കായാമ്പൂ കണ്ണിൽ വിടരും. . കമലദളം കവിളിൽ വിടരും. . കായാമ്പൂ കണ്ടാൽ കവി മനസ്സിൽ കവിത വിരിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. കവി മനസ്സിൽ മാത്രമല്ല, പൂവ് കാണുന്നവരുടെ മനസ്സിലും തന്റേതായ ഭാവനകൾ വിടർന്നു വരും.

കവി ഭാവനയിലൂടെ മലയാളി മനസ്സുകളെ കോരിത്തരിപ്പിച്ച കായാമ്പൂ വിടർന്നതിന്റെ സന്തോഷത്തിലാണ് കുന്ദമംഗലത്തുകാർ. തുവ്വക്കുന്നത്ത് മലയിലാണ് അതിജീവനത്തിന്റെ നേർസാക്ഷ്യമായി കായാമ്പു പൂത്തുലഞ്ഞ് തലയുയർത്തി നിൽക്കുന്നത്. കാശാവ് എന്നും ഈ കുറ്റിച്ചെടിയ്ക്ക് വിളിപ്പേരുണ്ട്.

നി​റ​ഞ്ഞ നീ​ല വ​സ​ന്തം ചാ​ർ​ത്തി വി​രാ​ജി​ച്ച കാ​യാ​മ്പു​ചെ​ടി​ക​ൾ മി​ക്ക​യി​ട​ങ്ങ​ളി​ലും ഇ​പ്പോ​ൾ ഇ​ല്ല. ശ്രീ​കൃ​ഷ്ണ​ന്റെ നി​റ​മാ​യ​തു​കൊ​ണ്ടാ​വാം മ​ല​യാ​ള ക​വി​ക​ളെ ഇ​ത്ര​യ​ധി​കം സ്വാ​ധീ​നി​ച്ച പൂ​ക്ക​ൾ വേ​റെ​യി​ല്ല. അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് പു​ഷ്പി​ക്കാ​റു​ള്ള​ത്. പൂ​ത്താ​ൽ അ​ടി​മു​ടി നീ​ല​വ​ർ​ണ​മ​ണി​യു​ന്നു എ​ന്ന​ത് ഈ ​ചെ​ടി​യു​ടെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്.

നേരത്തെ കുന്ദമംഗലം പ‌ഞ്ചായത്തിലെ കുന്നിൻ പ്രദേശങ്ങളിൽ ധാരാളമായി കായാമ്പു ഉണ്ടായിരുന്നു. മണ്ണൊലിപ്പ് തടയാൻ മലമുകളിൽ വേലികളായിട്ടായിരുന്നു പണ്ടുള്ളവർ നട്ടുവളർത്തിയിരുന്നത്. ഇപ്പോൾ കുന്ദമംഗലത്ത് അപൂർവമായെ ഈ ചെടിയുള്ളൂ. വർഷത്തിൽ ഒരുതവണ മാത്രമാണ് പൂക്കുന്നത്.

നിറയെ പൂവിരിയാൻ പത്ത് വർഷമെങ്കിലും പ്രായമാവണം. 50 വർഷം പഴക്കമുള്ള ചെടികൾക്ക് വരെ പതിനഞ്ചടിയിൽ കൂടുതൽ ഉയരമുണ്ടാവില്ല. കടും നീല നിറമുള്ള പൂവിന് മൂന്നോ നാലോ ദിവസമെ ആയുസുള്ളു. പൂ കൊഴിഞ്ഞാൽ കുലയായി കായകൾ നിറയും.കൃ​ഷ്ണ​വ​ർ​ണ​ത്തോ​ട് ഉ​പ​മി​ക്കാ​നു​ള്ള കാ​ര​ണ​വും ഇ​തു ത​ന്നെ. ചെ​റു​താ​ണ് പൂ​ക്ക​ൾ എ​ന്നാ​ൽ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​മ്പോ​ൾ മ​നോ​ഹ​ര​മാ​യ കാ​ഴ്ചാ​നു​ഭ​വ​മാ​യി മാ​റു​ന്നു. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 1200 മീ​റ്റ​ർ വ​രെ ഉ​യ​ര​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ള​രു​ന്ന ഈ ​ചെ​ടി നി​ത്യ​ഹ​രി​ത, അ​ർ​ധ​ഹ​രി​ത വ​ന​ത്തി​ൽ വ​ള​രു​ന്നു.

ചെറുപക്ഷികൾക്ക് ഏറെ പ്രിയമാണ് കായാമ്പൂവിന്റെ പഴങ്ങൾ. നല്ല ഉറപ്പുള്ള ശാഖകളായതിനാൽ കാശാവിൻ കമ്പുകൾ കത്തികളുടെ പിടിയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.
ഇല വായിലിട്ട് വെറുതെ ചവയ്‌ക്കുന്നത് പോലും ഏറെ ഗുണകരമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്.

ചെടി പൂത്ത് നിൽക്കുന്ന വേളയിൽ ചെറിയ സുഗന്ധവുമുണ്ട്. പൂത്തുലഞ്ഞു നിൽക്കുന്ന കായാമ്പുവിന് ഭഗവാൻ കൃഷ്ണന്റെ നിറമാണെന്നാണ് പറയുന്നത്. യൗവനം നിലനിറുത്താൻ സഹായിക്കുന്നു.കന്നു പൂട്ടുന്നവരുടെ വടിക്കും ചെണ്ടക്കോലിനും കാശാവ് കമ്പ് ഉപയോഗിച്ചിരുന്നു.

മണ്ണെടുപ്പിന് വൻ‌തോതിൽ കുന്നുകൾ ഇടിച്ചു നിരത്തിയതോടെയാണ് കാശാവിൻ കാടുകളുടെ നിലനിൽപ് ഭീഷണിയിലായത്. കാശാവ് ഔഷധ സസ്യം കൂടിയാണ്. വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.ദീർഘ വൃത്താകൃതിയിലുള്ള ഇലകൾക്ക് കട്ടി കൂടുതലാണ്. ഇലകൾക്ക് നേർത്ത മധുരവുമുണ്ട്. സംസ്കൃതത്തിൽ നീലാഞ്ജനി എന്നാണ് പേര്. കേരളത്തിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവയിനം ചെടിയാണ്. പുതുതലമുറയ്ക്ക് അന്യം നിന്നുപോകുന്ന കാഴ്ചയും.

പു​ൽ​മൈ​താ​ന​ങ്ങ​ളി​ലെ കു​റ്റി​ക്കാ​ടു​ക​ളോ​ട് ചേ​ർ​ന്നും ഇ​വ ന​ല്ല രീ​തി​യി​ൽ വ​ള​രു​ന്നു. കേ​ര​ള​ത്തി​ൽ ഇ​ട​നാ​ട​ൻ ചെ​ങ്ക​ൽ​ക്കു​ന്നു​ക​ളാ​ണ് കാ​യാ​മ്പു​ചെ​ടി​ക​ളു​ടെ ഇ​ഷ്ട​യി​ട​ങ്ങ​ൾ. കു​ന്നു​ക​ളു​ടെ നാ​ശം ഈ ​ഔ​ഷ​ധ​സ​സ്യ​ത്തെ​യും അ​പൂ​ർ​വ്വ​മാ​ക്കി മാ​റ്റി. കാ​ശാ​വ്, ക​യാ​വ്, അ​ഞ്ജ​നം, ക​ന​ലി, ആ​ന​ക്കൊ​മ്പി എ​ന്നീ പേ​രു​ക​ളി​ലും ഈ ​ചെ​ടി അ​റി​യ​പ്പെ​ടു​ന്നു. ര​ണ്ടോ മൂ​ന്നോ അ​ടി ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ചെ​ടി​യു​ടെ ശാ​സ്ത്രീ​യ നാ​മം MemecyIon Umbellatum എ​ന്നാ​ണ്.

 

Read Also:ഇന്ത്യൻ വരനെ തേടുന്നു, അനുയോജ്യരായവർ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് സന്ദേശം അയക്കുക; റഷ്യൻ യുവതിയുടെ വിവാഹ അഭ്യർത്ഥന വൈറൽ

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ധനുഷിന്റെ ‘തേരേ ഇഷ്‌ക് മേ’ തമിഴ് ട്രെയിലർ പുറത്തിറങ്ങി; നായികയായി കൃതി സനോൺ

ധനുഷിന്റെ 'തേരേ ഇഷ്‌ക് മേ' തമിഴ് ട്രെയിലർ പുറത്തിറങ്ങി; നായികയായി കൃതി...

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത്

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത് വിജയ്–സൂര്യ കൂട്ടുകെട്ടിലിറങ്ങിയ തമിഴ്...

മലപ്പുറം ദേശീയപാതയിൽ സ്കൂൾ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു; 6 പേർക്ക് പരിക്ക്

മലപ്പുറം ദേശീയപാതയിൽ സ്കൂൾ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം മലപ്പുറത്ത് ദേശീയപാതയിൽ...

ഇനി ആളില്ലാതെ ഓടേണ്ട; കെഎസ്ആർടിസിയിലും വരുന്നു, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’

കെഎസ്ആർടിസിയിലും, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’ വരുന്നു ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും മറ്റും സർവീസുകൾ...

Related Articles

Popular Categories

spot_imgspot_img