തിരഞ്ഞെടുപ്പിൽ വാർഡ് പ്രസിഡന്റിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചു; ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
ഇടുക്കി കട്ടപ്പനയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനു വെട്ടേറ്റു.
കോൺഗ്രസ് വാർഡ് പ്രസിഡന്റിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമണമുണ്ടായതെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.
വട്ടുകുന്നേൽപടി പുത്തൻപുരക്കൽ പ്രിൻസ് ജെയിംസ് (28) എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് വെട്ടേറ്റത്.
സംഭവത്തിൽ സിപിഎം കുന്തളംപാറ ബ്രാഞ്ച് സെക്രട്ടറി ആരിക്കുഴിയിൽ വിഷ്ണു (34)യെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.
കട്ടപ്പന കുന്തളംപാറ വട്ടുകുന്നേൽപ്പടിയിലാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രദേശത്ത് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചതിന് പിന്നാലെ
കോൺഗ്രസ് വാർഡ് പ്രസിഡന്റിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായി യുഡിഎഫ് ആരോപിക്കുന്നു.
ഞായറാഴ്ച രാത്രി 10 മണിക്ക് മുമ്പ് പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു.
ഇതിനിടെയാണ് വിഷ്ണു വാക്കത്തിയുമായി എത്തി പ്രിൻസിനെ വെട്ടിയതെന്ന് പറയുന്നു. തലയ്ക്ക് വെട്ടേറ്റ പ്രിൻസ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് കൂടുതൽ പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഷ്ണുവിനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച യുഡിഎഫ് പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
English Summary
A Youth Congress worker was injured in a machete attack in Kattappana, Idukki, following a dispute over election victory celebrations. The incident occurred after crackers were burst in front of a Congress ward president’s house. The accused, a CPI(M) branch secretary, has been arrested, and police have registered an attempt-to-murder case.
A Youth Congress worker was injured in a machete attack in Kattappana, Idukki, following a dispute over election victory celebrations. The incident occurred after crackers were burst in front of a Congress ward president’s house. The accused, a CPI(M) branch secretary, has been arrested, and police have registered an attempt-to-murder case.
kattappana-election-celebration-violence-youth-congress-worker-attacked
Kattappana, Idukki violence, local body elections, political clash, Youth Congress, CPM, Kerala politics, election violence









