ചടയമംഗലത്ത് ഗുണ്ടകളെയും കൂട്ടി ദളിത് യുവാവിനെയും ഭാര്യയെയും മർദ്ദിച്ച കേസിൽ കാട്ടാക്കട എസ്‌ഐ മനോജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. മനോജ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ചടയമംഗലം സ്വദേശി സുരേഷിനെയും ഭാര്യയെയും മർദ്ദിച്ച കേസിലാണ് നടപടി ഉണ്ടായിരിക്കുന്നത്.Kattakkada SI Manoj has been booked under the non-bailable section in the case of assaulting a Dalit youth and his wife
കൊലക്കേസിലെ പ്രതിയെ പിടികൂടാനാണ് മനോജും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ഗുണ്ടകളെയും കൂട്ടി ചടയമംഗലത്തെത്തിയത്. പ്രതിയെന്ന് തെറ്റിദ്ധരിച്ച് സുരേഷിനെ പിടികൂടി മനോജ് മർദ്ദിക്കുകയായിരുന്നു. ആളുമാറിയതാണെന്ന് സുരേഷ് ആവർത്തിച്ച് പറഞ്ഞിട്ടും മനോജ് ിയാളെ വെറുതെ വിട്ടില്ല.
മനോജ് ചടയമംഗലത്ത് ജോലിചെയ്തിരുന്ന കാലത്ത് ഗുണ്ടകളുമായി അടുത്തബന്ധം പുലർത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ പിടികൂടാൻ മനോജ് ചടയമംഗലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നതിന് പകരം മൂന്ന് ഗുണ്ടകളെയും ഒപ്പം കൂട്ടി ഇറങ്ങിയത്. മനോജിനെതിരെ നേരത്തെയും നിരവധി പരാതികളുയർന്നിരുന്നു.