ഭയന്നില്ല; പൊലീസിന്റെ കള്ളക്കേസ് പൊളിച്ചടക്കി 19കാരി
കാസർഗോഡ്: സ്വന്തം പ്രായപൂർത്തിയാകാത്ത സഹോദരൻ സ്‌കൂട്ടർ ഓടിച്ചെന്നാരോപിച്ച് പൊലീസ് എടുത്ത ‘കള്ളക്കേസിനെ’തിരെ 19 കാരിയായ മേനങ്കോട് സ്വദേശി മാജിദ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വിദ്യാനഗർ എസ്ഐക്കെതിരെയാണ് പരാതി.
സംഭവം കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ചെർക്കള–ബേർക്ക റോഡിൽ നടന്നു. യഥാർത്ഥത്തിൽ സ്‌കൂട്ടർ ഓടിച്ചത് മാജിദയായിരുന്നു.
വഴിയരികിൽ വാഹനം പാർക്ക് ചെയ്ത് കടയിലേക്ക് മാജിദ പോയപ്പോൾ, കൂടെ വന്ന സഹോദൻ സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്നു.
അപ്പോൾ എത്തിയ പൊലീസ് ജീപ്പ് വിദ്യാർത്ഥിയാണ് വാഹനം ഓടിച്ചതെന്ന് കരുതി സ്‌കൂട്ടർ കസ്റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
താനല്ല സ്‌കൂട്ടർ ഓടിച്ചതെന്ന് സഹോദൻ പറഞ്ഞിട്ടും വാഹനം പിടിച്ചെടുത്തെന്നും സ്റ്റേഷനിലെത്തി ഫൈൻ അടച്ചാൽ സ്‌കൂട്ടർ വിട്ടുനൽകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും മാജിദ ആരോപിച്ചു.
പക്ഷേ, വാഹനം ഓടിച്ചത് അനുജനല്ലാത്തതിനാൽ ഫൈൻ അടയ്‌ക്കാതെയാണ് മാജിദ സ്റ്റേഷനിലെത്തിയത്. അപ്പോഴേക്കും കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
താൻ സ്‌കൂട്ടർ ഓടിച്ചതാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കിയിട്ടും എഫ്‌ഐആർ റദ്ദാക്കുകയോ ജാമ്യം നൽകുകയോ ചെയ്തില്ലെന്നതാണ് മാജിദയുടെ ആരോപണം.
സിസിടിവിയിൽ വ്യക്തമായിരുന്നിട്ടും സഹോദരൻ വാഹനം ഓടിച്ചതായി ഉദ്യോഗസ്ഥർ ഉറച്ചുപറഞ്ഞുവെന്നാണ് പരാതി.
ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിന് ശേഷം മാത്രമാണ് സ്‌കൂട്ടർ തിരികെ നൽകിയതെന്നും തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതുമാണ് മാജിദയുടെ വിശദീകരണം.
അതേസമയം, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി വാഹനം ഓടിച്ചെന്ന വകുപ്പ് ഒഴിവാക്കുമെന്നും, ഇൻഷുറൻസ് ഇല്ലായ്മയുമായി ബന്ധപ്പെട്ട കേസുകൾ തുടരുമെന്നും വിദ്യാനഗർ പൊലീസ് അറിയിച്ചു.
English Summary:
A 19-year-old woman from Menankodu, Kasaragod, filed a complaint against the Vidyanagar SI, alleging that police falsely registered a case claiming her minor brother rode her scooter.
kasaragod-false-case-scooter-cctv
Kasaragod, Police Complaint, False Case, CCTV Evidence, Vidyanagar Police, Minor Driving Case, Kerala News









