കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പരാതിക്കാര്‍ക്ക് പണം തിരികെ കൊടുക്കുമെന്ന് ഇഡി

കൊച്ചി: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാർക്ക് പണം തിരികെ നൽകണമെന്ന് ഇഡി. എട്ട് കേസുകളില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കളും വസ്തുവകകളും ബാങ്കിന് തിരികെ നല്‍കാന്‍ നടപടി ആരംഭിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ 128 കോടി രൂപയുടെ സ്വത്തുക്കളും ഫണ്ടുകളും കണ്ടുകെട്ടിയതായി ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കള്ളപ്പണ നിരോധന നിയമ പ്രകാരം പണം ബാങ്കിലേയ്ക്ക് കൈമാറാന്‍ അനുമതി തേടി കോടതിയെ സമീപിക്കുമെന്നും ഇഡി ഉദ്യോഗസ്ഥന്‍ അറിയിച്ചു. പണം ബാങ്കിലേയ്ക്ക് കൈമാറിലേയ്ക്ക് കൈമാറാന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി ബാങ്കില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചിട്ടില്ല. കേസില്‍ ഇരകളായവര്‍ക്ക് പണം തിരികെ വാങ്ങാന്‍ ബാങ്കിനെ സമീപിക്കാം. കോടതിയുടെ മേല്‍നോട്ടത്തിലാകും ഈ പണം തിരികെ നല്‍കുക.

ഇതുവരെ തട്ടിപ്പിന് ഇരയായ അഞ്ച് പേര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇഡിയെ സമീപിച്ചിട്ടുണ്ടെന്നും കേസിലെ രണ്ടാമത്തെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തില്‍ ഇതാദ്യമായാണ് പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ പണം സാമ്പത്തിക തട്ടിപ്പിന് ഇരയായവര്‍ക്ക് ഇഡി നേരിട്ട് മടക്കികൊടുക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

Related Articles

Popular Categories

spot_imgspot_img