web analytics

ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയും

ലോട്ടറി വിൽപ്പനക്കൊപ്പം കഥയും കവിതയും

തൊടുപുഴ: വിദ്യാഭ്യാസം ഏഴാം ക്ളാസിൽ അവസാനിപ്പിക്കേണ്ടിവന്ന കാർത്ത്യായനി പടവെട്ടിക്കയറുകയാണ് സാഹിത്യ ലോകത്തേക്ക്.

ഒരു കൈയിൽ ലോട്ടറിയും മറുകൈയിൽ സ്വന്തം കൃതികളുമായി തൊടുപുഴയുടെ തെരുവോരങ്ങളിൽ ഈ അറുപത്തിയഞ്ചുകാരിയെ കാണാം.

ജീവിത പ്രാരാബ്ധങ്ങളെ തുടർന്ന് പത്തുവർഷം മുമ്പ് ലോട്ടറിയുമായി തെരുവിലേക്ക് ഇറങ്ങുമ്പോൾ ചെറുപ്പത്തിലേയുള്ള മോഹവും ചിറകുവിരിച്ചു.

സ്വന്തം കൃതി പ്രസിദ്ധീകരിക്കണം. കിട്ടുന്ന വരുമാനത്തിൽ ഒരു പങ്ക് അതിനായി മാറ്റിവച്ചു.

ഒടുവിൽ നാലു വർഷം മുമ്പ് 2021ൽ സ്വപ്നം സഫലമായി.

‘നാടൻപാട്ടുകളുടെ അക്ഷരക്കൂട്ട് ” എന്ന ആദ്യ പുസ്തകം അങ്ങനെ പുറത്തിറക്കി.

കഥ, കവിത, നാടൻ പാട്ടുകൾ എന്നിങ്ങനെ 24 രചനകൾ അടങ്ങിയ പുസ്തമാണ് ഇത്.

100 രൂപ വിലയുള്ള പുസ്തകത്തിന്റെ രണ്ടായിരം കോപ്പിയും കാർത്ത്യായനി നേരിട്ടാണ് വിറ്റഴിച്ചത്.

‘ജീവിത നൗക” എന്ന രണ്ടാമത്തെ കൃതി കഴിഞ്ഞവർഷം പുറത്തിറക്കിയിരുന്നു.

കവിതകളും നാടൻപാട്ടുകളും അടങ്ങുന്ന 35 രചനകളുടെ സമാഹാരമാണ്.

മുന്നൂറോളം കോപ്പികൾ ഇതിനിടെ കാർത്ത്യായനി വിറ്റു കഴിഞ്ഞു.

35 കഥകളുടെ സമാഹരത്തിന്റെ പണിപ്പുരയിലാണിപ്പോൾ.

അതാണ് മൂന്നാമത്തെ കൃതിയായി പ്രസിദ്ധീകരിക്കുന്നത്.

അഞ്ചു കഥകൾ ഇതുവരെ എഴുതിക്കഴിഞ്ഞു. എന്നാലും സ്ഥിര വരുമാനവും കിടപ്പാടവും ഇല്ലെന്ന സങ്കടം മാത്രം ബാക്കി.

ഭർത്താവ് കൃഷ്ണൻകുട്ടിക്കൊപ്പം വെള്ളിയാമറ്റം പന്നിമറ്റത്ത് വാടക വീട്ടിലാണ് താമസം.

ഇവരുടെ മക്കളായ സ്മിതയും സംഗീതയും സോമനും വിവാഹിതരമായി മറ്റു സ്ഥലങ്ങളിലാണ്.

കാർത്ത്യായനിയുടെ കലയോടുള്ള അഭിനിവേശം നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്.

മനോഹരമായി നാടൻ പാട്ടുകൾ പാടുന്ന കാർത്ത്യായനി ദേവികുളം റേഡിയോ നിലയത്തിൽ പാട്ടുകളും ചെറുകഥകളും അവതരിപ്പിച്ചിട്ടുണ്ട്.

വിവിധ സാഹിത്യ സംഘങ്ങളിലും സജീവ സാന്നിധ്യമാണ് ഇവർ. പുസ്തകം ഇറക്കാൻ പ്രസുകാരും പിന്തുണച്ചു.

അച്ചടിക്കാനുള്ള പണം ലോട്ടറി വിൽപ്പനയിലൂടെ കിട്ടുന്നതനുസരിച്ച് ചെറിയ തുകകളായി ആഴ്ചതോറും കൈമാറുകയായിരുന്നു.

ചെറുപ്പം മുതലുള്ള എന്റെ ജീവിതാനുഭവങ്ങളാണ് രചനയിലുള്ളത്.

കൗമാരകാലത്ത് നാടക നടിയായിരുന്നു. വിവാഹശേഷം കലാരംഗം ഉപേക്ഷിക്കേണ്ടി വന്നു എന്ന് കാർത്യായനി പറയുന്നു.

അടിപൊളി സൂപ്പർ കണ്ടക്ടർ

പത്തനംതിട്ട: കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടറുടെ ഡാൻസ് സൈബറിടങ്ങളിൽ വൈറൽ.

ഗവി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറുടെ പവർ പാക്ക്ഡ് ഡാൻസ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ പിന്നീട് സമൂഹമാധ്യത്തിൽ പങ്കുവെക്കുകയായിരുന്നു.

‘ഷാർജ ടു ഷാർജ’ എന്ന ചിത്രത്തിലെ ‘പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഡാൻസ് കളിക്കുന്നത്.

കണ്ടക്ടറും യാത്രക്കാരും പാട്ടിനൊപ്പം ചുവടുവെക്കുന്നുണ്ട്. യുവാക്കൾക്കൊപ്പമാണ് കണ്ടക്ടർ ചുവടുവയ്ക്കുന്നത് എന്നതും വളരെ ശ്രദ്ധേയമാണ്.

മനോഹരമായ പാട്ടിന്റെ മുഴുവൻ ആവേശവും ഡാൻസ് ചെയ്യുന്നവരിലും കാണാനാകും.

വീഡിയോ പുറത്തുവന്നതോടെ നെറ്റിസൺസും കട്ടസപ്പോർട്ടാണ് കണ്ടക്ടർക്ക് നൽകുന്നത്.

‘അടിപൊളി കണ്ടക്ടർ’ എന്നാണ് പ്രേക്ഷകർ പലരും അഭിപ്രായപ്പെടുന്നത്. ‘കണ്ടക്ടർ സൂപ്പർ’, ‘പൊളിച്ചു’ എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

കണ്ടകട്റെ ​ഗതാ​ഗതമന്ത്രി കെബി ഗണേഷ് കുമാർ വിളിച്ച് അനുമോദിക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു സംവിധാനമായി കാണാനാകില്ലെന്ന് കോടതി അറിയിച്ചു.

ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കൾക്കുള്ളതാണെന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പെട്രോളിയം ട്രേഡേഴ്‌സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ ഹർജിയിലാണ് നടപടി.

ശുചിമുറി വിഷയത്തിൽ തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷൻ, സംസ്ഥാന സർക്കാർ എന്നിവർ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു പമ്പുടമകളുടെ സംഘടന കോടതിയെ സമീപിച്ചത്.

പമ്പുടമകൾ സ്വന്തം ചെലവിൽ ശുചിമുറികൾ നിർമ്മിച്ച് പരിപാലിക്കുന്നത് ഉപഭോക്താക്കളുടെ അത്യാവശ്യത്തിനായാണ്. പൊതുജനം വലിയ രീതിയിൽ ഈ സേവനം ഉപയോഗിക്കാൻ ശ്രമിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നായിരുന്നു ഹർജിക്കാരുടെ വാദം.

READ MORE: ഫുട്ബോൾ മിശിഹായെ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത, ഒപ്പം ക്രിക്കറ്റ് ദൈവവുമുണ്ട്; ഡിസംബര്‍ 13ന് മെസി ഇന്ത്യയിലെത്തും

ഇത് അംഗീകരിച്ച കോടതി പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനത്തിന് ഉപയോഗിക്കാൻ അനുവദിക്കണം എന്ന് നിർദേശിക്കാൻ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.

സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൊതു ശുചിമുറികൾ നിർമ്മിക്കണം

ഈ ഹർജി പരിഗണിക്കുന്നതിനിടെ സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൊതു ശുചിമുറികൾ നിർമ്മിക്കണം എന്ന് നേരത്തെ തന്നെ തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷന് കോടതി നിർദ്ദേശം നൽകിയിരുന്നു.

പമ്പുകളിലെ ശുചിമുറി ഉപയോഗം ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകൾക്ക് മാത്രമായി നിയന്ത്രിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാനപ്പെട്ട ആവശ്യം.

പെട്രോൾ പമ്പുകളിൽ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ടൊയ്റ്റുലറ്റുകൾ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ പ്രകാരം സംരക്ഷണം ലഭിക്കേണ്ട സ്വകാര്യ സ്വത്തിൽ ഉൾപ്പെടുന്നതാണ്.

2002 ലെ പെട്രോളിയം ആക്ട്, പെട്രോളിയം റൂൾസ് എന്നിവയിലെ പ്രത്യേക വ്യവസ്ഥകൾ പ്രകാരം ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി

പൊതു ടോയ്ലറ്റുകളായി പരിവർത്തനം ചെയ്യാനോ ചിത്രീകരിക്കാനോ അധികാരികൾക്ക് അധികാരമില്ലെന്ന് ഉത്തരവിറക്കണം എന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

സൗജന്യമായി ലഭിക്കാൻ അർഹതയുള്ള അഞ്ച് സേവനങ്ങൾ

തിരുവനന്തപുരം: പെട്രോൾ പമ്പിലെത്തുന്ന ഉപഭോക്താവിന് അഞ്ച് സേവനങ്ങൾ സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്. അത് സൗജന്യമായും തൃപ്തികരമായും ലഭിച്ചില്ലെങ്കിൽ പരാതി കൊടുക്കാം. ഉടൻ നിയമ നടപടിയുണ്ടാകും.

കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പിലെ ടോയ്‌ലെറ്റ് തുറന്നു നൽകാത്തതിനെ തുടർന്ന് അദ്ധ്യാപിക ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് പരാതി നൽകിയതിനെ തുടർന്ന് പമ്പുടമയ്ക്കെതിരെ 1.65 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

ഉപഭോക്തൃ കാര്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് പമ്പുകളിൽ വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഉപഭോക്തൃ കമ്മിഷണർ മുഹമ്മദ് ഷെഫീക്ക് ഇത്തരം പരിശോധനകൾ ഏകോപിപ്പിക്കും.
ടോയ്‌ലെറ്റുകൾ ഉണ്ടായാൽ മാത്രം പോര, അത് വൃത്തിയായി സൂക്ഷിക്കാനും വെള്ളം ഉൾപ്പെടെ ഉറപ്പാക്കാനും പമ്പുടമകൾ ബാദ്ധ്യസ്ഥരാണ്.

READ MORE:കന്യാസ്ത്രീകള്‍ നടത്തിയ അഭയകേന്ദ്രത്തിൻ്റെ സെപ്റ്റിക് ടാങ്കില്‍ 800ലധികം കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍! ഞെട്ടിക്കുന്ന സംഭവം അയര്‍ലണ്ടില്‍

ടോയ്‌ലെറ്റിന്റെ വൃത്തിയിൽ ഉപഭോക്താവിന് തൃപ്തിയില്ലെങ്കിലും പരാതിപ്പെടാം.മറ്റ് സേവനങ്ങൾ:

ശുദ്ധമായ കുടിവെള്ളം കരുതണം

റോഡപകടമുണ്ടായാൽ അടുത്ത് പെട്രോൾ പമ്പുണ്ടെങ്കിൽ പ്രഥമശുശ്രൂഷ കിറ്റ് (ഫസ്റ്റ് എയ്ഡ് ബോക്സ്) ആവശ്യപ്പെടാം.

ഇന്ധനത്തിന്റെ അളവ് കുറഞ്ഞെന്നോ, മായം കലർന്നെന്നോ സംശയമുണ്ടെങ്കിൽഫിൽട്ടർ,അളവ് പരിശോധന ആവശ്യപ്പെടാം

വാഹനത്തിന്റെ ടയറുകളിൽ സൗജന്യമായി വായു നിറയ്ക്കാം.ഇതിനായി ഒരു ജീവനക്കാരനെ പമ്പ് ഉടമ നിയോഗിക്കണം. ഇയാൾക്ക് വാഹന ഉടമ നൽകുന്നത് ടിപ്പാണ്. അതിഷ്ടമുണ്ടെങ്കിൽ കൊടുത്താൽ മതി.

അടിയന്തര സാഹചര്യത്തിൽ പമ്പിൽ നിന്ന് പൊലീസിനെയും ബന്ധുക്കളെയും ഫോണിൽ വിളിക്കാം. ലാൻഡ്‌ലൈൻ/ മൊബൈൽ ഫോൺ സൗകര്യം ഉണ്ടായിരിക്കണം.

English Summary:


Karthyayani, who had to end her education in the seventh grade, is now making her way into the world of literature. This 65-year-old woman from Thodupuzha can be seen on the streets, holding lottery tickets in one hand and her own literary works in the other

spot_imgspot_img
spot_imgspot_img

Latest news

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

Other news

ഇന്ന് വൈകിട്ട് 7 മണി കഴിഞ്ഞാൽ മദ്യവിൽപനയില്ല; ലംഘിച്ചാൽ കർശന നടപടി

ഇന്ന് വൈകിട്ട് 7 മണി കഴിഞ്ഞാൽ മദ്യവിൽപനയില്ല; ലംഘിച്ചാൽ കർശന നടപടി തിരുവനന്തപുരം: നിയമസഭാ...

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം കോഴിക്കോട്: ഇറക്കം...

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ സിയം റീപ്പ്...

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക്...

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം

അങ്കണവാടിയിൽ നിന്ന് മടങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസുകാരന് ദാരുണാന്ത്യം കോഴിക്കോട്: അങ്കണവാടിയിൽ...

Related Articles

Popular Categories

spot_imgspot_img