web analytics

ലൈംഗിക പീഡനക്കേസ്; മുൻ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി തള്ളി കർണാടക ഹൈക്കോടതി

ലൈംഗിക പീഡനക്കേസിൽ മുൻ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ ജാമ്യ ഹർജി തള്ളി കർണാടക ഹൈക്കോടതി. 376-ാം വകുപ്പ് പ്രകാരം എടുത്ത കുറ്റം നിലനി‍ൽക്കില്ലെന്ന് പ്രജ്വലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ജസ്റ്റിസ് എം നാഗപ്രസന്ന ജാമ്യഹർജി തള്ളുകയായിരുന്നു. Karnataka High Court rejects Prajwal Revanna’s bail plea

കർണാടക ഹാസനിലെ എംപിയായിരുന്ന പ്രജ്വൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിൽ 4 പേരാണു രേഖാമൂലം പരാതി നൽകിയത്. 2,144 പേജുള്ള കുറ്റപത്രമാണ് അന്വേഷണം സംഘം കോടതിയിൽ സമർപ്പിച്ചത്.

പരാതിയുമായി രംഗത്ത് വരാൻ നാല് വർഷത്തെ കാലതാമസമുണ്ടായെന്നും ഈ കാലതാമസത്തിന് തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും ഇതെല്ലാം കോടതി തള്ളുകയായിരുന്നു. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരസ്പര സമ്മതപ്രകാരമാണ് നടന്നതെന്ന പ്രജ്വലിന്റെ വാദവും കോടതി അംഗീകരിച്ചില്ല.

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ 4 ലൈംഗികാതിക്രമ കേസുകളാണ് പ്രത്യേക അന്വേഷണ സംഘം റജിസ്ടർ ചെയ്തത്. ഓഗസ്റ്റ് 24 ന് എംപിമാർ/എംഎൽഎമാർ എന്നിവരുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

Other news

ട്വന്റി 20യ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ വീണാ നായർക്കും വോട്ടില്ല

ട്വന്റി 20യ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ വീണാ നായർക്കും വോട്ടില്ല കൊച്ചി: ട്വന്റി...

വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ 'സീറ്റ് കച്ചവടത്തിന്' മൂക്കുകയറിട്ട് കേന്ദ്ര...

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി ചർച്ചകൾ ശക്തം

ഹോർമുസിൽ കുടുങ്ങി 21 ഇന്ത്യൻ കപ്പലുകൾ! 611 ജീവനക്കാരുമായി ആശങ്ക; ഇറാനുമായി...

ടൂറിസ്റ്റ് ബസുകൾ വീണ്ടും ‘കളർഫുൾ’ ആക്കാനുള്ള നീക്കം തകർന്നു!

ടൂറിസ്റ്റ് ബസുകൾ വീണ്ടും ‘കളർഫുൾ’ ആക്കാനുള്ള നീക്കം തകർന്നു! തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ...

പശ്ചിമേഷ്യൻ സംഘർഷം: കുവൈത്തിൽ സർക്കാർ ജോലി സമയം കുറച്ചു

പശ്ചിമേഷ്യൻ സംഘർഷം: കുവൈത്തിൽ സർക്കാർ ജോലി സമയം കുറച്ചു കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ...

കേരളത്തെ നടുക്കിയ ആ ക്രൂരതയ്ക്ക് ഇന്ന് വിധി; ഡോ. വന്ദനയെ കൊലപ്പെടുത്തിയ സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

കൊല്ലം: കേരളത്തിന്റെ കണ്ണുനീരായ ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്....

Related Articles

Popular Categories

spot_imgspot_img