തിരുവനന്തപുരം: എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എംആർ അജിത് കുമാര്‍. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് ആരോപണം. കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസില്‍ പി വിജയന് പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് മൊഴി നൽകിയിരിക്കുന്നത്.(Karipur Gold Smuggling Case: M.R. Ajith Kumar Implicates ADGP P. Vijayan)
അതേസമയം, അജിത് കുമാറിന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്ന് മുന്‍ എസ്പി സുജിത് ദാസ് പ്രതികരിച്ചു. പി വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെതെന്ന് പറയുന്ന മൊഴി വാസ്തവിരുദ്ധമാണെന്നും സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഐജി ആയിരിക്കുന്ന കാലത്ത് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായാണ് ആരോപണം. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ മറ്റു ചില അംഗങ്ങള്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി സുജിത് ദാസ് അറിയിച്ചു.
സുജിത് ദാസ് വിവരമറിയിച്ചതിന് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്നും അജിത് കുമാര്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അജിത് കുമാര്‍ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. അജിത് കുമാറിനും സുജിത് ദാസിനും സ്വര്‍ണക്കടത്തുമായി ബന്ധമുള്ളതായി പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു.