ഒരുവിഭാ​ഗം കുത്തിത്തിരുപ്പുണ്ടാക്കി; കാന്തപുരം

ഒരുവിഭാ​ഗം കുത്തിത്തിരുപ്പുണ്ടാക്കി; കാന്തപുരം

കൊച്ചി: നിമിഷപ്രിയയുടെ മോചനത്തിനായി താൻ നടത്തിയ ഇടപെടലിനെതിരെ ഇന്ത്യയിലെ ചെറിയൊരു വിഭാഗം കുത്തിത്തിരുപ്പ് നടത്തിയതായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. യെമനിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തോട് ചിലർ ചോദിച്ചത് “ചില്ലിക്കാശിന് വേണ്ടി അഭിമാനം വിൽക്കുകയാണോ?” എന്നായിരുന്നു എന്നും, ഇത്തരത്തിലുള്ള നീക്കങ്ങൾ നിമിഷപ്രിയയെ രക്ഷിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

“ഇത് ഇന്ത്യക്കാരാണ് ചെയ്യുന്നത് എന്നത് വേദനാജനകമാണ്,” – ഭവനപദ്ധതിയായ ദാറുൽ ഖൈർ സമുച്ചയം നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്തത് മന്ത്രി പി. രാജീവാണ്.

നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ കാന്തപുരം നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ശിക്ഷ താത്കാലികമായി നിര്‍ത്തിവച്ചു. “നിമിഷപ്രിയ ഇന്ന് ജീവനോടെയുണ്ടെങ്കില്‍ അതിന് കാരണം കാന്തപുരത്തിന്റെ ഇടപെടലാണ്,” എന്നാണ് മന്ത്രി രാജീവ് പറഞ്ഞത്. “സ്ത്രീയോ പുരുഷനോ, ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ എന്നു നോക്കാതെ ഒരു മനുഷ്യനെ രക്ഷിക്കാനാണ് കാന്തപുരം ഇടപെട്ടത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ യെമനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. തൊടുപുഴ സ്വദേശി ടോമിയുമായുള്ള വിവാഹത്തിന് ശേഷം കുടുംബം യെമനിലേക്ക് പോയതായിരുന്നു. അവിടെ തലാൽ അബ്ദുൽ മഹ്ദിയുമായി സംയുക്തമായി ക്ലിനിക് ആരംഭിച്ചെങ്കിലും പിന്നീട് തലാൽ ക്ലിനിക്കിന്റെ വരുമാനം കൈക്കലാക്കി, പാസ്‌പോർട്ട് കവർന്നു, ഭീഷണിപ്പെടുത്തി വിവാഹം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് നിമിഷപ്രിയ തലാലിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്.

ഇടപെടലിനായി കാന്തപുരം നടത്തിയ ശ്രമങ്ങൾക്ക് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ രംഗത്തും വലിയ പിന്തുണ ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണൻ, എംപിമാരായ കെ.കെ. ശൈലജ, എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ കാന്തപുരത്തെ അഭിനന്ദിച്ച് രംഗത്തെത്തി.

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി തന്റെ കുടുംബം ഒരു ചർച്ചകളും നടത്തിയിട്ടില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി ബന്ധപ്പെടുകയോ ചർച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികൾക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി പറയുന്നത്.

അവരുമായി ഒരു സമയത്തും ഒരിടത്തും വെച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അബ്ദുൽ ഫത്താഹ് മഹ്ദി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോടതി വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. ദയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ അപ്പോഴും ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതൻമാരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് നേരത്തേ പുറത്തുവന്ന വിവരം.

എന്നാൽ വധശിക്ഷ നീട്ടിവെച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്ത. പക്ഷെ വിഷയത്തിൽ തലാലിന്റെ സഹോദരന്റെ പുതിയ വെളിപ്പെടുത്തൽ നടത്തിയതോടെ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ ഡോ. പോൾ സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടു. യെമനിലെയും ഇന്ത്യയിലെയും വിവിധ മത-രാഷ്ട്രീയ-സാമൂഹ്യ നേതാക്കളുടെ ഇടപെടലുകളാണ് ഈ അനുകൂല തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.

നിമിഷപ്രിയ ഉടൻ മോചിതയാവുകയും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. പോൾ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും ഡോ. പോൾ നന്ദി അറിയിച്ചു. വിവിധ ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, കേന്ദ്ര സർക്കാർ ഇത് ഔദ്യോഗികമായി ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.

ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം നടന്ന ഉന്നതതല ഇടപെടലുകളെ തുടർന്ന് ശിക്ഷ വിധി താത്കാലികമായി നീട്ടിവെക്കുകയായിരുന്നു. കേന്ദ്രസർക്കാർ ഇടപെടലുകൾക്ക് പുറമെ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും യെമനിലെ പണ്ഡിതരുമായി ചർച്ച നടത്തിയിരുന്നു.

2015-ൽ യെമനിലെ സനായിൽ തലാൽ എന്നയാളുടെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ഒരു ക്ലിനിക്ക് തുടങ്ങി. 2017 ജൂലൈയിൽ തലാൽ കൊല്ലപ്പെട്ട സംഭവത്തിൽ നിമിഷപ്രിയയെയും സഹപ്രവർത്തകയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2020-ൽ വിചാരണക്കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. ഈ വിധിക്കെതിരെ നൽകിയ അപ്പീലുകളെല്ലാം വിവിധ കോടതികൾ തള്ളി. ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന സാഹചര്യത്തിലാണ് ശിക്ഷ റദ്ദാക്കിയെന്ന വാർത്ത പുറത്തുവന്നത്

English Summary :

Kanthapuram A.P. Aboobacker Musliyar revealed that a section in India tried to sabotage efforts to save Nimisha Priya from execution in Yemen. His timely intervention led to the postponement of her death sentence.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img