കണ്ണൂർ: ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റായി കണ്ണൂരുകാരി. കണ്ണൂർ സ്വദേശിനി സബ് ലഫ്റ്റനന്റ് അനാമിക ബി.രാജീവാണ് ചരിത്ര നേട്ടം കരസ്ഥമാക്കിയത്. Kannurkari becomes the first woman helicopter pilot in the Indian Navy
22 ആഴ്ച നീണ്ട കഠിന പരിശീലനം അനാമിക പൂർത്തിയാക്കി. അടുത്തമാസം ആദ്യമായിരിക്കും നിയമനം.
ലഡാക്കിൽനിന്നുള്ള ആദ്യ നാവിക പൈലറ്റ് ജമ്യാങ് സേവാങ് ഉൾപ്പെടെ 21 പേർ അനാമികയ്ക്കൊപ്പം ഹെലികോപ്റ്റർ ട്രെയ്നിങ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കി.
ഈ മാസം ഏഴിനായിരുന്നു അനാമിക ഉൾപ്പെട്ട ഓഫിസർ സംഘത്തിന്റെ പാസിങ് ഔട്ട് പരേഡ്. തമിഴ്നാട് ആരക്കോണം നാവിക എയർ സ്റ്റേഷനിലായിരുന്നു പാസിങ് ഔട്ട് പരേഡ്. കിഴക്കൻ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ രാജേഷ് പെൻധാർകർ ‘ഗോൾഡൻ വിങ്സ്’ സമ്മാനിച്ചു.