റാസല്‍ഖൈമ: റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിയിൽ നിന്ന് കണ്ണൂര്‍ സ്വദേശി വീണ് മരിച്ചു. കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തില്‍ രമേശന്റെ മകൻ സായന്ത് മധുമ്മലാ (32)ണ് മരിച്ചത്. അവധിയാഘോഷത്തിനിടെയാണ് ദാരുണ സംഭവം നടന്നത്.(Kannur native died after falling from a hill in Ras Al Khaimah)
പൊതുഅവധി ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാൻ എത്തിയതായിരുന്നു യുവാവ്. എന്നാൽ ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോട്ടോയെടുക്കുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
ദുബായില്‍ ഓട്ടോ ഗാരേജ് ജീവനക്കാരനാണ്. സത്യയാണ് മാതാവ്. ഭാര്യ: അനുശ്രീ. സഹോദരി: സോണിമ.