രാമന്തളി കൂട്ട ആത്മഹത്യയ്ക്ക് പിന്നാലെ കണ്ണൂരിനെ ഞെട്ടിച്ച് മറ്റൊരു ദുരന്തം; ഒരു വീട്ടിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
നീർവേലി നിമിഷ നിവാസിൽ താമസിക്കുന്ന ഇ. കിഷൻ (20), മുത്തശ്ശി വി. കെ. റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
കിഷൻ ആദ്യം ആത്മഹത്യ ചെയ്തതിനെ തുടർന്ന് മാനസികമായി തളർന്ന മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
കിഷൻ, മുത്തശ്ശി, സഹോദരി എന്നിവർ ഒരുമിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ച് തിരിച്ചെത്തിയപ്പോഴാണ് മുത്തശ്ശിയെയും റോജയെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കിഷന്റെ പിതാവ് സുനിലാണ് (പി.കെ.എസ് ടൂർസ് ആൻഡ് ട്രാവൽസ്), മാതാവ് നിമിഷ. സഹോദരൻ അക്ഷയ് മയ്യിലിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്.
പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് കണ്ണൂർ ജില്ലയിൽ വീണ്ടും കൂട്ടമരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രാമന്തളി സെന്ററിന് സമീപം വടക്കുമ്പാട് റോഡിലെ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ (36), മാതാവ് ഉഷ (56), മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരെയാണ് ഡിസംബർ 22ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
English Summary
Three members of a family were found hanging inside their house at Neerveli near Kuthuparamba in Kannur district. Police suspect that the youth died by suicide first, following which his grandmother and her sister also ended their lives. The incident comes close on the heels of another shocking family suicide in Ramanthali, Kannur, where four members of a family were found dead earlier this week, highlighting a disturbing pattern of family tragedies in the district.
kannur-family-suicide-neerveli-kuthuparamba
Kannur, Kuthuparamba, Neerveli, Family Suicide, Kerala News, Unnatural Death, Police Investigation, Ramanthali









