web analytics

ഇടുക്കിയുടെ കണ്ണാടിപ്പായ…!

ഇടുക്കിയുടെ കണ്ണാടിപ്പായ ഭൗമസൂചിക പദവിയുടെ തിളക്കത്തില്‍…!

ഇടുക്കിയുടെ കണ്ണാടിപ്പായ ഭൗമസൂചിക പദവിയുടെ തിളക്കത്തില്‍…!

ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ ഉല്‍പന്നമായ ഇടുക്കിയുടെ കണ്ണാടിപ്പായ പ്രിയമേറുന്നു. കേരളത്തിലെ ആദിവാസി വിഭാഗങ്ങളായ ഊരാളി, മന്നാന്‍, മുതുവ, കാടര്‍ എന്നീ ഗോത്രവിഭാഗക്കാര്‍ നെയ്തുണ്ടാക്കുന്ന ഒരിനം പായയാണ് കണ്ണാടിപ്പായ.

ഇടുക്കി ജില്ലയില്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ പാലപ്ലാവ് എന്ന പ്രദേശത്തെ ഉണര്‍വ് പട്ടികവര്‍ഗ വിവിധ ഉദ്ദേശ സഹകരണ സംഘം.

ഉപ്പുകുന്ന് മൂലക്കാടിലെ വനശ്രീ ബാംബു ക്രാഫ്റ്റ് ആന്‍ഡ് വനവിഭവശേഖരണ യൂണിറ്റ് എന്നീ രണ്ടു സംഘങ്ങളാണ് കണ്ണാടിപ്പായ നിര്‍മ്മിക്കുന്നത്. രണ്ടു സംഘങ്ങളിലായി മുപ്പത്തഞ്ചോളം പേരാണ് ജോലി ചെയ്യുന്നത്.

മലയാള സിനിമയിൽ നിന്നുള്ള നടിയല്ലേ, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ആളുകളാണ്; അമിതാഭ് ബച്ചൻ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞ് നടി ശോഭന ഇടുക്കിയുടെ കണ്ണാടിപ്പായ

ഒരു പ്രത്യേക സ്ഥലത്തു നിര്‍മിക്കുകയോ വിളവെടുക്കുകയോ ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കു നല്‍കുന്ന ബൗദ്ധിക സ്വത്തവകാശ ഐഡന്റിഫയറാണ് ഭൗമസൂചിക പദവി അഥവാ ജിഐ ടാഗ്.

ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളോ പാരമ്പര്യമോ പ്രാദേശിക അറിവോ കാരണമായി നിര്‍മ്മിക്കുന്ന ഉല്‍പന്നത്തിനാണ് ഇതു ലഭിക്കുന്നത്.

ആറന്മുള കണ്ണാടി പോലെ കണ്ണാടിപ്പായയും ലോകപ്രശസ്തമാകുമെന്ന് ഉണര്‍വ് സംഘത്തിന്റെ പ്രസിഡന്റ് കണ്ണപ്പന്‍ പറയുന്നു. ആവശ്യമനുസരിച്ചു മാത്രമാണ് പായയുടെ നിര്‍മ്മാണം. ഈ സംഘത്തില്‍ ഏഴ് പേരാണ് നെയ്ത്തു ജോലികള്‍ ചെയ്യുന്നത്.

ആറു വര്‍ഷമായി പീച്ചിയിലെ തൃശൂര്‍ ആസ്ഥാനമായുള്ള കേരള വന ഗവേഷണ സ്ഥാപനത്തിന്റെ ശ്രമഫലമായാണ് ഈ ഉല്‍പ്പന്നത്തിന് ഭൗമസൂചിക പദവി ലഭിച്ചത്.

ഇടുക്കിയ്ക്കു പുറമെ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ആദിവാസി വിഭാഗങ്ങളും കണ്ണാടിപ്പായ നിര്‍മ്മിക്കുന്നുണ്ട്.

സാധാരണയായുള്ള പുല്‍പ്പായ, തഴപ്പായ എന്നിവയില്‍ നിന്ന് വ്യത്യസ്തമായാണ് ഇവയുടെ നെയ്ത്ത്. പൂര്‍ണമായും കൈകൊണ്ടാണ് നിര്‍മ്മാണം.

പ്രത്യേകം പാകമായ അപൂര്‍വമായ ”ഞൂഞ്ഞലീറ്റ’ അഥവാ ”മെയ്യീറ്റ’ എന്ന പ്രത്യേകതരം ഈറ്റയുടെ കനം കുറഞ്ഞ മിനുസപ്പെടുത്തിയ പാളികള്‍ ഉപയോഗിച്ച് പ്രത്യേക രീതിയില്‍ തഴയാക്കിയെടുത്താണ് ഇവ നെയ്യുന്നത്.

ഒന്നര വര്‍ഷമായ ഈറ്റയും പഴുത്ത ഈറ്റയുമാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇവ മടക്കുകയോ ഒടിക്കുകയോ ചെയ്യാം. പത്ത് വര്‍ഷംവരെ നിലനില്‍ക്കുന്ന ഈ പായയ്ക്ക് നല്ല തണുപ്പാണ്. ഈറ്റ എന്ന് പേരിലുണ്ടെങ്കിലും മുളവര്‍ഗത്തിലാണ് ഞൂഞ്ഞിലീറ്റ ഉള്‍പ്പെടുന്നത്.

കണ്ണാടി പോലെ തിളങ്ങുകയും മിനുസമുള്ളതുമാണ് കണ്ണാടിപ്പായ. ഇതില്‍ പതിക്കുന്ന പ്രകാശം കണ്ണാടി പോലെ പ്രതിഫലിക്കുമെന്നതിനാലാണ് ഈ പേരു വന്നത്.

ആറടി നീളവും നാലടി വീതിയുമുള്ള കണ്ണാടിപ്പായ ഒരു കൈവണ്ണത്തിലുള്ള ഈറ്റക്കുഴലില്‍ ചുരുട്ടി സൂക്ഷിക്കാനുമാകും.

ഒരു മാസത്തോളം സമയമെടുക്കും ഇവ നെയ്യാന്‍. ആറടി നീളവും നാലടി വീതിയിലുമുള്ള പായയ്ക്ക് മുപ്പതിനായിരത്തോളം രൂപ വില വരും.

പായ ഉപയോഗിച്ച് ക്ലോക്ക് ഫ്‌ളവര്‍ വെയ്‌സ്, ട്രേകള്‍ തുടങ്ങിയ കരകൗശല ഉല്‍പന്നങ്ങളും നിര്‍മ്മിക്കുന്നുണ്ട്. ഒരു സ്‌ക്വയര്‍ ഫീറ്റിന് ആയിരം രൂപ മുതലാണ് ഇവയുടെ വില.

5.8 കോടി രൂപ ചെലവഴിച്ച് സ്വന്തം മകന്റെ കുട്ടിക്കാല ചിത്രം നഗരത്തിലുടനീളം പതിപ്പിച്ച് പിതാവ്; പക്ഷെ മകൻ പറഞ്ഞതിങ്ങനെ..!

മലമ്പുഴയില്‍ നടന്ന പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തില്‍ കണ്ണാടിപ്പായയുടെ ഭൗമസൂചികാ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

Other news

സില്‍വര്‍ലൈന്‍ തിരിച്ചുവരുന്നു? കേരളത്തിന് മുന്നിൽ റെയില്‍വേ വച്ച പുതിയ ‘നിബന്ധന’ ഇതാണ്

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ സംബന്ധിച്ച്...

നേട്ടങ്ങളും വെല്ലുവിളികളും ചേർന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങളും വെല്ലുവിളികളും ചേർന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കുമ്പോൾ പലരും...

കൂലിപ്പണിക്കാരന്റെ മകൾക്ക് സിവിൽ സർവീസിൽ 57-ാം റാങ്ക്; കുടുംബത്തിന്റെ കണ്ണീരിന് വിജയം

കൂലിപ്പണിക്കാരന്റെ മകൾക്ക് സിവിൽ സർവീസിൽ 57-ാം റാങ്ക്; കുടുംബത്തിന്റെ കണ്ണീരിന് വിജയം തിരുവനന്തപുരം:...

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ് നാല് ആഴ്ചത്തേക്ക് നിർത്തി

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

Related Articles

Popular Categories

spot_imgspot_img