ഉണ്ണിക്കൃഷ്ണൻ ഗേ ഗ്രൂപ്പുകളിൽ സജീവം’; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.
ബുധനാഴ്ച വൈകിട്ട് കമലേശ്വരം ആര്യൻകുഴി ശാന്തി ഗാർഡൻസ് രണ്ടാം തെരുവിലെ എസ്.ജി.ആർ.എ 42എ നമ്പർ വീട്ടിൽ എസ്.എൽ. സജിത രാജിനെയും മകൾ ഗ്രീമ എസ്.രാജിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഗ്രീമയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണനെ പൊലീസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. പൂന്തുറ സ്റ്റേഷൻ ക്രൈം എസ്.ഐ ശ്രീകേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ച് ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.
ഉണ്ണിക്കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
പ്രതി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നിരവധി ഗേ ഗ്രൂപ്പുകളിൽ സജീവ അംഗമായിരുന്നുവെന്നും, കൂടുതൽ സമയം ആൺ സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനും യാത്ര ചെയ്യാനും താൽപര്യമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ആൺ സുഹൃത്തുക്കളോടൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതത്തിൽ നിന്ന് മാറിനിൽക്കാൻ ഉണ്ണിക്കൃഷ്ണനെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഭർത്താവ് ഒരിക്കൽ ഒപ്പം താമസിക്കാൻ തയ്യാറാകും എന്ന പ്രതീക്ഷയിൽ അഞ്ച് വർഷത്തോളം കടുത്ത അവഗണന നേരിട്ടിട്ടും ഗ്രീമ വിവാഹബന്ധം അവസാനിപ്പിക്കാൻ തയാറായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ, പ്രാഥമിക ചോദ്യം ചെയ്യലിൽ താൻ നിരപരാധിയാണെന്ന നിലപാടിലാണ് ഉണ്ണിക്കൃഷ്ണൻ. സജിതയ്ക്ക് ഗ്രീമയോടുണ്ടായ അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഇയാളുടെ മൊഴി.
അമ്മയുടെ വാക്കുകൾ മാത്രമാണ് ഗ്രീമ അനുസരിച്ചിരുന്നതെന്നും, പലതവണ മധ്യസ്ഥ ചർച്ചകളും കൗൺസിലിംഗും നടത്തിയെങ്കിലും മാറ്റമുണ്ടായില്ലെന്നും ഉണ്ണിക്കൃഷ്ണൻ പൊലീസിനോട് പറഞ്ഞു.
സജിതയുടെയും ഗ്രീമയുടെയും ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമേ മരണകാരണം സയനൈഡ് ആണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.
English Summary:
More details have emerged in the suicide case of a mother and daughter in Kamaleswaram, Thiruvananthapuram. The daughter’s husband, Unnikrishnan, was arrested from Mumbai. Police found that he was active in several international gay groups, and relatives allege his preference to live with male friends led to neglect of family life. Police said the exact cause of death will be confirmed only after internal organ examination reports are received.
kamaleswaram-mother-daughter-suicide-husband-arrested
Thiruvananthapuram, Kamaleswaram, Suicide Case, Kerala Crime, Police Investigation, Family Tragedy









