‘താന്‍ അസൂയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ജോജു’; കമല്‍ ഹാസന്റെ വാക്കുകളിൽ കണ്ണീരണിഞ്ഞ് നടൻ

താന്‍ അസൂയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ജോജു ജോർജെന്ന് കമല്‍ ഹാസൻ. ‘തഗ് ലൈഫ്’ ഓഡിയോ ലോഞ്ച് ഇവന്റിൽ വെച്ചായിരുന്നു പ്രശംസ. ഇരട്ട എന്ന ചിത്രത്തിലെ ജോജുവിന്റെ പ്രകടനം കമൽ ഹാസൻ എടുത്തു പറഞ്ഞത്.

ഉലകനായകന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞ ജോജു, എഴുന്നേറ്റു നിന്ന് കൈകള്‍ കൂപ്പിയാണ് നന്ദി അറിയിച്ചത്. ‘ജോജു എന്ന നടനെ എനിക്ക് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം കണ്ടത്. ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ അഭിനയം കണ്ട് എനിക്ക് അസൂയ തോന്നി’, കമല്‍ ഹാസന്‍ പറഞ്ഞു.

താന്‍ അവതരിപ്പിച്ച ഇരട്ട വേഷങ്ങളുമായി താരതമ്യം ചെയ്തായിരുന്നു കമല്‍ ഹാസന്‍ ജോജുവിനെ പ്രശംസിച്ചത്. സംവിധായകന്‍ മണിരത്‌നം, അഭിനേതാക്കളായ തൃഷ, സിലമ്പരസന്‍, സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ എന്നിവർ ചടങ്ങിലുണ്ടായിരുന്നു. ചെന്നൈ ശ്രീറാം എന്‍ജിനിയറിങ് കോളേജിലായിരുന്നു ഓഡിയോ ലോഞ്ച് ഇവന്റ് നടന്നത്.

ഇനി ചരക്ക് ഗതാഗതവും; കൊച്ചി മെട്രോ വേറെ ലെവലാണ്

കൊച്ചി: യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതവും തുടങ്ങാൻ ഒരുങ്ങുകയാണ് കൊച്ചി മെട്രോ.

ചെറുകിട ബിസിനസുകാർ,കച്ചവടക്കാർ എന്നിവർക്ക് വളരെ പ്രയോജനമാകുന്ന പദ്ധതിയാണ് ലഘു ചരക്ക് ഗതാഗതം ആരംഭിക്കുന്നതിലൂടെ കൊച്ചി മെട്രോ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

യാത്രക്കാർക്ക് യാതൊരു രീതിയിലും ബുദ്ധിമുട്ടാകാത്ത തരത്തിൽ പദ്ധതി നടപ്പിലാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വ്യക്തമാക്കി.

മെട്രോ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചരക്ക് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്രനിലപാടിനെ തുടര്‍ന്നാണ് ചരക്കുനീക്ക മേഖലയിലേക്ക് കടക്കാന്‍ തീരുമാനിച്ചത്.

തിരക്ക് കുറഞ്ഞ സമയങ്ങളില്‍ പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലും മാത്രമാണ് സര്‍വീസുകള്‍ നടത്തുകയെന്നും കെ.എം.ആർ.എൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് നിയമ ചട്ടക്കൂടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉടന്‍ തയ്യാറാക്കും. നിലവിലുള്ള ആലുവ-തൃപ്പൂണിത്തുറ മെട്രോ സൗകര്യം മുഴുവൻ ചരക്കു നീക്കത്തിനായി പ്രയോജനപ്പെടുത്താനാണ് മെട്രോ പദ്ധതിയിടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

Related Articles

Popular Categories

spot_imgspot_img