web analytics

ഡ്രൈഡേ കച്ചവടക്കാരന് എന്ത് ​ഗാന്ധി; എന്ത് രക്തസാക്ഷി ദിനം; വൻ മദ്യശേഖരവുമായി 75കാരൻ പിടിയിൽ

ഡ്രൈഡേ കച്ചവടക്കാരന് എന്ത് ​ഗാന്ധി; എന്ത് രക്തസാക്ഷി ദിനം; വൻ മദ്യശേഖരവുമായി 75കാരൻ പിടിയിൽ

കൽപ്പറ്റ: ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടുന്ന ദിവസങ്ങളിലടക്കം അമിതവിലയ്ക്ക് വിദേശമദ്യം വിൽക്കാനായി ശേഖരിച്ച വൻ മദ്യശേഖരവുമായി 75കാരൻ എക്സൈസിന്റെ പിടിയിലായി.

പടിഞ്ഞാറത്തറ പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി വീട്ടിൽ സി.ഡി. ജോണിയെയാണ് പിടികൂടിയത്.

പ്രതിയിൽ നിന്ന് 81 ബോട്ടിൽ വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു. ഇതിന്റെ അളവ് ഏകദേശം 40.5 ലിറ്റർ വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സർക്കാർ നേരിട്ട് നടത്തുന്ന വിൽപ്പനയിലൂടെ മദ്യം ലഭിക്കാത്ത ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ അമിതവിലയ്ക്ക് മദ്യം വിൽക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രതിയെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് വാഹന പരിശോധനയിൽ ഇയാൾ കുടുങ്ങിയത്.

കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. ജിനോഷ്യുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ് ഗോപി, സജിപോൾ, കെ.കെ. വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.വി. സൂര്യ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ അൻവർ കളോളി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ഇത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റം ആണെന്നും എക്സൈസ് അറിയിച്ചു.

ENGLISH SUMMARY

A 75-year-old man was arrested in Kalpetta with a huge stock of foreign liquor allegedly stored for selling at inflated prices, including on days when Beverages outlets remain closed. Excise officials seized 81 bottles (about 40.5 litres) of liquor from him during a vehicle check. The case carries a possible punishment of up to 10 years imprisonment.

kalpetta-foreign-liquor-seizure-75-year-old-arrested

Kalpetta, Wayanad, Excise, Foreign liquor, Seizure, Illegal sale, Beverages outlets, Inflated price, Arrest, Vehicle inspection, Kerala news

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

കൊല്ലം പൂരം: ഏപ്രിൽ 16-ന് കൊല്ലം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: തെക്കൻ കേരളത്തിലെ പൂരപ്രേമികളുടെ ഹൃദയമിടിപ്പായ കൊല്ലം പൂരത്തിന് ആവേശം കൂട്ടാൻ...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഞെട്ടിക്കുന്ന സംഭവം; പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ടിൽ കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച...

പിങ്ക് പുതച്ച് ഏഷ്യ; ചെറി പൂക്കളുടെ മാന്ത്രിക ലോകത്ത് ചൈനയും ജപ്പാനും!

പിങ്ക് പുതച്ച് ഏഷ്യ; ചെറി പൂക്കളുടെ മാന്ത്രിക ലോകത്ത് ചൈനയും ജപ്പാനും! ബീജിംഗ്/ടോക്കിയോ:...

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ

​വോട്ട് ചെയ്യൂ… പുട്ടടിക്കൂ! സപ്ലൈക്കോയുടെ കിടിലൻ ഓഫർ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ...

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

Related Articles

Popular Categories

spot_imgspot_img