web analytics

കല്ലൂർക്കാട് പഞ്ചായത്തിലെ ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നര വർഷം കൊണ്ട് നടപ്പിലാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: കല്ലൂർക്കാട് ബി.ജെ.പി അധികാരത്തിലെത്തിയാൽ പഞ്ചായത്ത് പൂർണമായും ഡിജിറ്റൽ ആക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

കല്ലൂർക്കാട് പഞ്ചായത്തിലെ എൻ.ഡി.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തോഫീസുകൾ കയറിറങ്ങൽ അവസാനിപ്പിക്കും – രാജീവ് ചന്ദ്രശേഖർ

പഞ്ചായത്തിലേത് അടക്കമുള്ള സേവനങ്ങൾക്കു വേണ്ടി ഒഫീസുകൾ കയറി ഇറങ്ങേണ്ട സാഹചര്യം പൂർണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി അധികാരത്തിലേറിയാൽ നാൽപത്തഞ്ച് ദിവസത്തിനുള്ളിൽ ഇത് പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കല്ലൂർക്കാട് പഞ്ചായത്തിലെ ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നര വർഷം കൊണ്ട് നടപ്പിലാക്കും.

‘വികസന മുരടിപ്പ് അവസാനിപ്പിക്കാൻ ബി.ജെ.പി മാത്രമേ കഴിയൂ’

മാറി മാറി വന്ന മുന്നണികൾ കല്ലൂർക്കാടിനെ വികസന മുരടിപ്പിലേക്ക് നയിച്ചു.

എങ്ങനെ എങ്കിലും ഭരണം പിടിക്കുക എന്നത് മാത്രമാണ് ഇടതു വലതു മുന്നണികളുടെ ശ്രദ്ധ. എന്നാൽ ബി.ജെ.പിയുടെ ശ്രദ്ധ വികസനത്തിൽ മാത്രമാണ്.

രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും; കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ

കല്ലൂർക്കാട് വികസനത്തിൻ്റെ കൊടുങ്കാറ്റ് വീശുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കല്ലൂർക്കാടിൻ്റെ വികസന മുരടിപ്പിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇവിടത്തെ സർക്കാർ ആശുപത്രി എന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

റബർ–പൈനാപ്പിൾ കർഷകരെ അവഗണിച്ചതിൽ മുൻ ഭരണങ്ങളുടെ പരാജയം

വർഷങ്ങൾക്ക് മുമ്പ് പ്രസവ ശുശ്രൂഷ വരെ ഉണ്ടായിരുന്ന ആശുപത്രി ഇന്ന് ഒ.പി മാത്രമായി ഒതുങ്ങി. റബർ, പൈനാപ്പിൾ തുടങ്ങിയ കൃഷി ചെയ്ത് ജീവിക്കുന്നവർക്കു വേണ്ടി മാറി മാറി ഭരിച്ചവർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കല്ലൂർക്കാട് കാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ.ഡി.എ സ്ഥാനാർഥികളെ പരിചയപ്പെടുത്തി.

സാബു കെ. എസ്, ഇ.വി വാസുദേവൻ നമ്പൂതിരി, പി.പി സജീവ്, ഇ.ടി നടരാജൻ, സൂരജ് ജോൺ, അരുണ്‍ പി. മോഹൻ, തങ്കക്കുട്ടൻ കെ.പി,സജി കെ.ജി,രാജു മങ്കുത്തേൽ എന്നിവർ സംസാരിച്ചു

English Summary

BJP state president Rajeev Chandrasekhar announced that Kalloorkkad Panchayat will be fully digitized within 45 days if BJP comes to power. He criticized the previous governments for development stagnation and promised to implement all manifesto assurances within 18 months.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

Other news

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

ദ്വാരപാലക ശിൽപ്പങ്ങൾ വീട്ടിൽ കൊണ്ടുവന്നു…സ്വർണത്തകിടികൾ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും….നടൻ ജയറാം സാക്ഷി

ദ്വാരപാലക ശിൽപ്പങ്ങൾ വീട്ടിൽ കൊണ്ടുവന്നു…സ്വർണത്തകിടികൾ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും….നടൻ ജയറാം...

ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; കാമുകനൊപ്പം ഒളിച്ചോട്ടം; വിവരമറിഞ്ഞ ഭർത്താവും ബ്രോക്കറും ചെയ്തത്… യുവതി അറസ്റ്റിലായി !

യുവതി കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവ് ആത്മഹത്യ ചെയ്തു കർണാടകയിലെ ദാവൻഗെരെ ജില്ലയിൽ നിന്നുള്ള...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം; പൈലറ്റ് പദ്ധതിക്ക് തുടക്കം

തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം; പൈലറ്റ് പദ്ധതിക്ക് തുടക്കം തിരുവനന്തപുരം: തലസ്ഥാനത്തെ തെരുവുനായ...

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ

ഭാര്യയെ സംശയം; ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്, ഭാര്യയും മകനും...

Related Articles

Popular Categories

spot_imgspot_img