web analytics

ഡോമിനിക് മാർട്ടിനെതിരെ മൊഴി നൽകരുത്; കളമശ്ശേരി സ്ഫോടന കേസിൽ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. ഈ മാസം 12ന് രാത്രി വാട്സ്ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം എത്തിയത്. യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോണിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡോമിനിക് മാർട്ടിനെതിരെ മൊഴി നൽകരുതെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. കേസിൽ സാക്ഷി പറഞ്ഞാൽ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും മലേഷ്യൻ നമ്പറിൽ നിന്നു വന്ന ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്.

സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2023 ഒക്ടോബർ 29ന് രാവിലെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

സ്‌ഫോടനത്തിൽ രണ്ടു പേർ സംഭവസ്ഥലത്തും ആറുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 45 ഓളം പേർക്ക് അന്ന് പരിക്കേറ്റു. കേസിൽ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ആണ് ഏക പ്രതി.

കേസിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ്, 3578 പേജുള്ള കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ തൊഴുത്തിന്...

‘വാഴ 2’ കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു

'വാഴ 2' കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ...

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട്...

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി. സതീശൻ

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി....

Related Articles

Popular Categories

spot_imgspot_img