web analytics

സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസ്; ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.

ചീഫ് ജസ്റ്റിസ് പദവിയില്‍ ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുള്ളത്. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.

ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെക്കൽ, കേന്ദ്ര സർക്കാരിന്റെ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കൽ തുടങ്ങിയവ ജസ്റ്റിസ് ഖന്ന ഉൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധികളാണ്.

സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി കാംപസ് ലോ സെന്ററില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. 1983 ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായി തുടക്കം കുറിച്ചു.

2005 ജൂണില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2006 ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്ക് സുവർണ്ണാവസരം; ‘ചാർട്ടേഡ് സേഫ്റ്റി എഞ്ചിനീയർ’ പരീക്ഷയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ....

നടൻ വിജയ് വീണ്ടും സിബിഐക്ക് മുന്നിൽ; ചോദ്യം ചെയ്യൽ ഡൽഹിയിൽ

നടൻ വിജയ് വീണ്ടും സിബിഐക്ക് മുന്നിൽ; ചോദ്യം ചെയ്യൽ ഡൽഹിയിൽ ന്യൂഡൽഹി: കരൂർ...

ട്രാഫിക് പിഴ പകുതിയാക്കി കുറച്ചു; വാഹന ഉടമകൾക്ക് ആശ്വാസമായി സർക്കാർ തീരുമാനം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പോക്കറ്റ് ചോരുന്ന വാഹന ഉടമകൾക്ക് സർക്കാരിന്റെ...

നെതന്യാഹുവിനെ വധിക്കുമെന്ന് ഇറാൻ; ട്രംപിന്റെ വാദങ്ങൾ തള്ളി പരമോന്നത നേതാവ്

ടെഹ്‌റാന്‍: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇസ്രയേൽ-ഇറാൻ പോരാട്ടം പുതിയ തലത്തിലേക്ക്. ഇസ്രയേൽ...

കുന്നത്തുനാട് പിടിക്കാൻ എൻഡിഎ; കോൺഗ്രസ് വിട്ടെത്തിയ ബാബു ദിവാകരൻ സ്ഥാനാർത്ഥി

കുന്നത്തുനാട് പിടിക്കാൻ എൻഡിഎ; കോൺഗ്രസ് വിട്ടെത്തിയ ബാബു ദിവാകരൻ സ്ഥാനാർത്ഥി കൊച്ചി: തിരഞ്ഞെടുപ്പ്...

ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും

ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും ന്യൂഡൽഹി: ടോൾപ്ലാസകളിലൂടെ യാത്ര ചെയ്യുന്ന വാഹന...

Related Articles

Popular Categories

spot_imgspot_img