ജെ.പി. നഡ്ഡയുടെ ഭാര്യയുടെ കാർ മോഷണം പോയി; മോഷണം സർവീസിന് കൊണ്ടുപോയി തിരികെ കൊണ്ടുവരുന്നതിനിടെ

ന്യൂഡൽഹി: ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ പത്‌നി മല്ലിക നഡ്ഡയുടെ ഉടമസ്ഥതയിലുള്ള ആഡംബരകാർ മോഷണം പോയി. ഡൽഹിയിലെ ഗോവിന്ദ്പുരിയിൽനിന്ന് മാർച്ച് 19നാണ് ടൊയോട്ട ഫോർച്യൂണർ കാർ മോഷണം പോയത്. സർവീസിന് കൊണ്ടുപോയി തിരികെ കൊണ്ടുവരുന്നതിനിടെയായിരുന്നു മോഷണം നടന്നത്. തെക്കു കിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരിയിൽനിന്ന് ഈമാസം 19നാണ് ടൊയോട്ട ഫോർച്യൂണർ കാർ മോഷണം പോയത്.

സർവിസ് കേന്ദ്രത്തിൽനിന്നാണ് വാഹനം കാണാതായത്. ഡ്രൈവർ ജോഗീന്ദർ സർവിസ് സെൻററിൽ വാഹനം ഏൽപിച്ച് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി. തിരിച്ചുവന്നപ്പോഴാണ് വാഹനം മോഷണം പോയത് ശ്രദ്ധയിൽപെടുന്നത്. ജോഗീന്ദറിൻറെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉച്ചതിരിഞ്ഞ് മൂന്നിനും നാലിനും ഇടയിലാണ് സംഭവം. സ്ഥലത്തുനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

ഡ്രൈവർ ജോഗീന്ദറാണ് വാഹനം സർവീസിനായി കൊണ്ടുപോയത്. സർവീസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ജോഗീന്ദർ വാഹനം തന്റെ വീടിന് സമീപം നിർത്തി. അവിടെ നിന്നാണ് കാർ കടത്തിയത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കും നാല് മണിക്കുമിടയിലായിരുന്നു സംഭവം.

സ്ഥലത്തുനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കാർ ഗുരുഗ്രാം ഭാഗത്തേക്ക് ഓടിച്ചുപോകുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. എങ്കിലും ഇതുവരെ വാഹനം കണ്ടെത്താൻ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ഹിമാചൽ പ്രദേശിലെ രജിസ്‌ട്രേഷൻ നമ്പറാണ് വാഹനത്തിനുള്ളത്.

മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ കായികമികവ് കണ്ടെത്തി വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് ഭാരത് എന്ന ദേശീയ കായിക ഫെഡറേഷന്റെ അധ്യക്ഷയാണ് മല്ലിക നഡ്ഡ. 1991ലാണ് ജെ.പി. നഡ്ഡയുമായി മല്ലികയുടെ വിവാഹം നടന്നത്. ശാരീരകവും മാനസികവുമായ വെല്ലുവിളി നേരിടുന്ന വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി പ്രവർത്തിച്ചുപോരുന്ന ചേതന എന്ന സംരംഭത്തിന്റെ സ്ഥാപക എന്ന നിലയിലും മല്ലിക ശ്രദ്ധേയയാണ്.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ

ഈ ആഴ്ച്ചയിലെ മഴ മുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ...

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി....

Related Articles

Popular Categories

spot_imgspot_img