ആലപ്പുഴ: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു. മകൾ പ്രിയങ്ക (28)യ്ക്ക് ആണ് പാമ്പുകടിയേറ്റത്. ആലപ്പുഴയിൽ വെച്ചാണ് സംഭവം.
ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയതാണ് പ്രിയങ്ക. സംഭവത്തെ തുടർന്ന് പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
നിലവിൽ എംഐസിയുവിൽ നിരീക്ഷണത്തിലാണ് പ്രിയങ്ക. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.