മുടിവെട്ടുകാരൻ പകൽ മാന്യൻ : കവർന്നത് 25 കോടിയുടെ ആഭരണങ്ങൾ

ഡൽഹി പൊലീസിന്റെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു അത് . ജ്വല്ലറി ഷോറൂമിൽ നിന്ന് 25 കോടിയുടെ ആഭരണങ്ങൾ മോഷണം പോയി .രാജ്യ തലസ്ഥാനം കൂടിയായ ഡൽഹിയിൽ നടന്ന ഏറ്റവും വലിയ കവർച്ച. ജനങ്ങളെ, പ്രത്യേകിച്ചും വ്യാപാരികളെ ഇതേറെ ഭയപ്പെടുത്തി.
പോലീസ് അന്വഷണം ദില്ലിയുടെ മൂക്കിലും മൂലയിലുമെത്തി . ഭയത്തിന്റെ വലയത്തിൽ കഴിഞ്ഞ ജനങ്ങൾക്ക് ആശ്വാസം പകർന്നുകൊണ്ട് ഒടുവിൽ കവർച്ചയുടെ മുഖ്യ സൂത്രധാരനെ പോലീസ് കണ്ടെത്തി .

ആ കുറ്റവാളിയെ കണ്ട് ദില്ലി അമ്പരുന്നു .ബാർബർ ഷോപ്പിൽ എത്തുന്നവരെ ചിരിച്ച മുഖത്തോടെ മാത്രം സ്വീകരിക്കുന്ന ലോകേഷ് നാട്ടുകാർക്ക് അത്ര പ്രിയപ്പെട്ടവനയിരുന്നു .. ഡൽഹിയിൽ നിന്ന് 1100 കിലോമീറ്റർ അകലെയുള്ള ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ ബാർബർ ഷോപ്പ് നടത്തി വന്നിരുന്ന വ്യക്തിയാണ് ലോകേഷ്. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ പണം സമ്പാദിക്കണം എന്ന ലക്ഷ്യത്തോടെയാണ് ലോകേഷ് പുതിയ ബിസിനസ് ആരംഭിച്ചത്. ജ്വല്ലറികളിലെ മോഷണമായിരുന്നു ആ ബിസിനസ് എന്ന് മാത്രം..

ജ്വല്ലറി മോഷണത്തിലൂടെ ലോകേഷ് ഡൽഹി പൊലീസിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഛത്തീസ്ഗഡിൽ ഒരു മോഷണക്കേസിൽ പ്രതിയായ ലോകേഷ് തന്നെ പൊലീസ് തിരയുന്നു എന്നറിഞ്ഞതിനു പിന്നാലെ ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. ഡൽഹിയിലെത്തിയ ലോകേഷ് മോഷണത്തിനായി പുതിയ പദ്ധതി തയ്യാറാക്കി . അതിൽ ഒന്നായിരുന്നു താനൊരു കൊടും ക്രിമിനൽ ആണെന്ന് ആർക്കും സംശയത്തിന് ഇട വരുത്താതെ വളരെ തന്ത്രപൂർവ്വമായി ജീവികുക്ക , തനിക്കെതിരെ 14 മോഷണ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നത് മറ്റാരെയും അറിയിക്കാതിരിക്കുക എന്നതും . അങ്ങനെയാണ് ബാർബർ ഷോപ്പിലെ ജോലി തെരഞ്ഞെടുക്കുന്നത് . ലോകേഷിന്റെ പേരിലുള്ള കേസുകളിൽ ഏഴെണ്ണം രജിസ്റ്റർ ചെയ്തിരിക്കുന്നത് ബിലാസ്പൂർ സ്റ്റേഷൻ പരിധിയിലായിരുന്നു. രണ്ട് തവണ ലോകേഷ് ജയിലിലും കിടന്നിട്ടുണ്ട്. 2017ലും വീണ്ടും 2022ലുമായിരുന്നു ആ സംഭവങ്ങൾ. കവർച്ചയ്ക്ക് ഇറങ്ങുന്ന ലോകേഷിന് ഒരു പ്രത്യേകതയുണ്ട്. മോഷണത്തിനു വേണ്ടി സംഘം രൂപീകരിക്കുന്ന ശീലമില്ല. ഓരോ മോഷണത്തിനും ഒന്നോ രണ്ടോ പേരെ കൂടെക്കൂട്ടും. ആ മോഷണം കഴിയുന്നതോടെ അവരെ ഒഴിവാക്കുകയും ചെയ്യും. ലോകേഷ് ഈ രീതി പിന്തുടരുന്നതിന് ഒരു കാരണമുണ്ട്. തന്നെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ആരും അറിയാതെ സൂക്ഷിക്കുക എന്നുള്ളതായിരുന്നു ആ കാരണം. ഡൽഹിയിലെ മോഷണം കഴിഞ്ഞ് ബിലാസ്പൂരിൽ എത്തിയ പ്രതി ആർക്കും ഒരു സംശയത്തിനും ഇടവരുത്താതെ തൻ്റെ ജോലിയിൽ വ്യാപൃതനാവുകയായിരുന്നു.

ഒരു ദിവസം മുഴുവൻ ഡൽഹിയിലെ ഭോഗൽ മാർക്കറ്റിൽ ലോകേഷ് ചുറ്റിക്കറങ്ങി. അവിടെ സ്ഥിതി ചെയ്തിരുന്ന ജ്വല്ലറി ഷോറൂമുകൾ ആയിരുന്നു ലോകേഷിൻ്റെ ലക്ഷ്യം. പുറമേനിന്ന് എല്ലാ ഷോറൂമുകളും പരിശോധിച്ച ലോകേഷ് തൻ്റെ അടുത്ത പദ്ധതിക്കായി അവിടെയുള്ള ഏറ്റവും വലിയ ഷോറൂം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. മേൽക്കൂരയിലൂടെ ഷോറൂമിനുള്ളിലേക്ക് കടക്കാമെന്ന് ലോകേഷ് മനസ്സിലാക്കി. തുടർന്ന് മോഷണം നടത്താനുള്ള ഉപകരണങ്ങൾ ശേഖരിച്ചു.


ഇതിനിടെ ഏത് ദിവസമാണ് ജ്വല്ലറി അവധിയെന്നുള്ള വിവരം തിരക്കി. ഭോഗൽ മാർക്കറ്റ് തിങ്കളാഴ്‌ച അവധിയാണെന്ന് മനസ്സിലാക്കിയ ലോകേഷ് ഞായറാഴ്‌ച രാത്രി ഷോറൂമിനുള്ളിൽ പ്രവേശിക്കാൻ പദ്ധതിയിട്ടു. പദ്ധതി പ്രകാരം ഞായറാഴ്ച രാത്രി 11 മണിയോടെ തൊട്ടടുത്ത കെട്ടിടം വഴി ലോകേഷ് ഷോറൂമിനുള്ളിൽ പ്രവേശിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം ഏഴുമണിയോടെ അതേ വഴിയിലൂടെ തിരിച്ചിറങ്ങി. 20 മണിക്കൂറുകളോളം ലോകേഷ് ഷോറൂമിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭക്ഷണ സാധനങ്ങളൊക്കെ ലോകേഷ് കൂടെക്കരുതിയിരുന്നു. അകത്ത് തിന്നും കുടിച്ചുമാണ് ലോകേഷ് മോഷണം നടത്തിയത്. ലോക്കറിൻ്റെ ഭിത്തി തകർക്കുന്നതിനിടയിൽ ക്ഷീണിച്ചപ്പോൾ കുറച്ചു നേരം കിടന്നുറങ്ങുക പോലും ചെയ്തു. മോഷണത്തിൽ ലോകേഷിനെ സഹായിക്കാൻ രണ്ടുപേർ കൂടി ഉണ്ടായിരുന്നു എന്നും പോലീസ് വ്യക്തമാക്കി ..

ഒടുവിൽ ദില്ലിയെ വിറപ്പിച്ച കവർച്ചക്കൊടുവിൽ ഛത്തീസ്ഗഡിൽ നിന്ന് പോലീസ് ഇയ്യാളെ പിടികൂടി .മുടിവെട്ടുകാരന്റെ ജയിൽ ജീവിതകഥക്ക് അങ്ങനെ തുടക്കമായി ..

Read Also : സ്വപ്‌നങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തുന്നുവോ?

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

അമേരിക്ക നാടുകടത്തിയത് 15,756 ഇന്ത്യാക്കരെ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

Related Articles

Popular Categories

spot_imgspot_img