മലപ്പുറം: മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമായി പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചത്. വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ അരൂർ എ എം യു പി സ്കൂൾ അടച്ചു.(Jaundice spread; school closed at malappuram district)
59 വിദ്യാർത്ഥികൾക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത് ജൂലൈ 29 വരെയാണ് സ്കൂൾ അടച്ചത്. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് നടപടി.
അതേസമയം സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. എലിപ്പനിയും ഡങ്കിപ്പനിയും എച്ച് വൺ എൻ വണ്ണും വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനകം 24 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്.