മുൻ പങ്കാളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജസീല പർവീൻ
നടിയും മോഡലുമായ ജസീല പർവീൻ, മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിൽ നടത്തിയതായി ആരോപിക്കുന്ന ഗുരുതരമായ പീഡനങ്ങളും ആക്രമണങ്ങളും സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി.
പരിക്കേറ്റ മുഖത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച ജസീല, ഡോൺ തോമസിന്റെ മദ്യപാനവും പുകവലിയും ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കവും അതിനുശേഷം ഉണ്ടായ ക്രൂരമായ അക്രമവും നടന്നതെന്ന് ജസീല വ്യക്തമാക്കി.
ജസീലയുടെ പരാതിപ്രകാരം, തർക്കത്തിനിടെ ഡോൺ വയറ്റിൽ ചവിട്ടുകയും മുഖത്തടിക്കുകയും തല തറയിൽ ഇടിക്കുകയും ചെയ്തുവെന്ന് പറയുന്നു.
“വള ഉപയോഗിച്ച് മുഖത്ത് അടിക്കുകയും, മേൽചുണ്ട് കീറിയതോടെ ധാരാളം രക്തം നഷ്ടപ്പെടുകയും ചെയ്തു.
ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിച്ചില്ല; പൊലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ തട്ടിയെടുത്തു,” എന്ന് ജസീല പറയുന്നു.
തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ “കോണിപ്പടിയിൽ നിന്ന് വീണതാണെന്ന്” ഡോൺ ഡോക്ടർമാരോട് കള്ളം പറഞ്ഞുവെന്നാണ് ആരോപണം.
പ്ലാസ്റ്റിക് സർജറിക്ക് വിധേയയായ ശേഷം പോലും ഉപദ്രവം തുടർന്നു, താൻ മാനസികമായും ശാരീരികമായും തകർന്നുവെന്നും ജസീല വ്യക്തമാക്കി.
പോലീസിൽ പരാതി നൽകിയിട്ടും നടപടി വൈകിയതായും, പ്രതി മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് എന്നും ആരോപിച്ചു.
ഇപ്പോൾ കേസ് കോടതിയിൽ തുടരുകയാണ്. കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിൽ പ്രതി “സമ്മതിക്കാത്ത ഒത്തുതീർപ്പ്” എന്ന പേരിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്ന് ജസീല പറഞ്ഞു.
“ഒരു കലാകാരിയെന്ന നിലയിൽ എൻ്റെ മുഖമാണ് എൻ്റെ വ്യക്തിത്വം. മാസങ്ങളോളം ജോലി ചെയ്യാൻ കഴിഞ്ഞില്ല. ഇതൊരു ചെറിയ തർക്കമല്ല, ക്രൂരമായ അക്രമമായിരുന്നു.
കേസ് റദ്ദാക്കാനുള്ള ഹർജി തള്ളിക്കളഞ്ഞ് വിചാരണ മുന്നോട്ടുപോകണം. സത്യം തെളിയട്ടെ,” എന്ന് വ്യക്തമാക്കി.
അഭിഭാഷകനെ വെക്കാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ തനിച്ചാണ് കോടതിയിൽ ഹാജരാകുന്നത്.
“എനിക്ക് നിയമപരമായ മാർഗനിർദേശങ്ങൾ നൽകാൻ അഭിഭാഷകർ ആരെങ്കിലും സഹായിച്ചാൽ നന്ദിയുണ്ടാകും,” എന്നും ജസീല അഭ്യർഥിച്ചു.
ടെലിവിഷനും മോഡലിങ് രംഗത്തും സജീവമായ ജസീല പർവീൻ, ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
English Summary:
Actress and model Jasila Parveen has accused her former partner Don Thomas Vithayathil of severe physical and mental abuse. Sharing photos of her injured face on social media, Jasila claimed the violence began after she questioned his drinking and smoking habits. She alleged that Don brutally assaulted her, refused to take her to the hospital, and lied to doctors about her injuries. Despite filing a police complaint, action was delayed until Don sought anticipatory bail. As the case proceeds, Don has reportedly filed a plea in the High Court to quash the charges citing a false compromise. Jasila, who says she cannot afford a lawyer, has appealed for legal support and justice.
jasila-parveen-abuse-allegations-don-thomas
Jasila Parveen, Don Thomas, Domestic Violence, Actress Abuse Case, Kerala News, Entertainment News, Crime









