ഒരു മീനിന് 32 കോടി? ജപ്പാനിലെ ലേലത്തിൽ ഞെട്ടിക്കുന്ന സംഭവം
2026-ലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജപ്പാനിൽ നടന്ന പരമ്പരാഗത ട്യൂണ ലേലത്തിൽ റെക്കോർഡ് വില.
ടോക്യോയിലെ ടൊയോസു മത്സ്യ മാർക്കറ്റിൽ നടന്ന ആദ്യ ലേലത്തിലാണ് 243 കിലോഗ്രാം ഭാരമുള്ള ബ്ലൂഫിൻ ട്യൂണ 510 ദശലക്ഷം യെൻ (ഏകദേശം 32 കോടി രൂപ) വിലക്ക് വിറ്റത്.
‘ഷേക്സ്പിയർ ലെവൽ ഇംഗ്ലീഷ്’; സുധ കൊങ്കരയെക്കുറിച്ച് ശിവകാർത്തികേയന്റെ തുറന്നുപറച്ചിൽ
നാല് പേർ ചുമക്കേണ്ട ഭീമൻ ട്യൂണ
മത്സ്യം അത്രയും വലുതായതിനാൽ ലേലത്തിനു ശേഷം ചുമന്ന് മാറ്റാൻ നാല് പേർ ആവശ്യമായി വന്നു.
വാർഷിക ട്യൂണ ലേലത്തിന്റെ ചരിത്രത്തിൽ ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന വിലയാണിത്.
സുഷിസൻമായി വീണ്ടും റെക്കോർഡ് സ്വന്തമാക്കി
പ്രശസ്തമായ സുഷിസൻമായി സുഷി റെസ്റ്റോറന്റ് ശൃംഖലയുടെ മാതൃകമ്പനിയായ കിയോമുറ കോർപ്പറേഷൻ ആണ് ട്യൂണ സ്വന്തമാക്കിയത്.
കിയോമുറയുടെ ചെയർമാൻ കിയോഷി കിമുറയാണ് ലേലത്തിന് നേതൃത്വം നൽകിയത്.
പ്രതീക്ഷയെ മറികടന്ന വില
വില 300–400 ദശലക്ഷം യെൻ വരെയാകുമെന്നാണ് കരുതിയതെന്നും എന്നാൽ 500 ദശലക്ഷം യെൻ കടന്നത് തന്നെ ഞെട്ടിച്ചുവെന്നും കിയോഷി കിമുറ പറഞ്ഞു.
2019-ൽ ലഭിച്ച 333.6 ദശലക്ഷം യെൻ എന്ന മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്.
ലാഭത്തിനല്ല, സന്തോഷം പങ്കിടാൻ
ലേലത്തിനു ശേഷം ട്യൂണ സുഷിസൻമായിയുടെ പ്രധാന ഔട്ട്ലെറ്റിലേക്ക് മാറ്റി, പരമ്പരാഗത രീതിയിൽ മുറിച്ച് രാജ്യത്തുടനീളമുള്ള ശാഖകളിലേക്ക് വിതരണം ചെയ്തു.
32 കോടി രൂപ വിലവരുന്ന ട്യൂണയിൽ നിന്നുള്ള സുഷി സാധാരണ മെനു വിലയ്ക്ക് തന്നെ നൽകുമെന്ന് കമ്പനി അറിയിച്ചു.
ലാഭത്തിനല്ല, പുതുവത്സര സന്തോഷം ഉപഭോക്താക്കളുമായി പങ്കിടാനാണ് ഇത്രയും തുക ചെലവാക്കിയതെന്നും സുഷിസൻമായി വ്യക്തമാക്കി.
English Summary:
A 243-kg bluefin tuna fetched a record 510 million yen (around ₹32 crore) at the traditional New Year auction at Tokyo’s Toyosu fish market. Kiyomura Corporation, which owns the Sushi Zanmai chain, bought the tuna, surpassing the previous record set in 2019. Instead of pricing it as a luxury item, the company announced that sushi made from the tuna will be sold at regular menu rates, allowing customers to share in the New Year celebration.









