ജനതാദള്‍ എസ്, എന്‍സിപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടികൾ ഒന്നാകും; ഇടതുമുന്നണിയിലെ ചെറു പാര്‍ട്ടികളെ ഒറ്റ പാര്‍ട്ടിയാക്കാൻ നീക്കം

തിരുവനന്തപുരം: ജനതാദള്‍ എസിന്റെ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.പുതിയ പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാര്‍ട്ടിയില്‍ ലയിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍ഗണന. ഇടതുമുന്നണിയിലെ ചെറു പാര്‍ട്ടികള്‍ ഒറ്റ പാര്‍ട്ടിയായി മാറണമെന്ന നിര്‍ദ്ദേശവും ചര്‍ച്ചയിലുണ്ട്.പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല ദൃശ്യ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനാണ് നേതാക്കളുടെ ആലോചന. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചേരുന്ന നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യും. സംസ്ഥാന പാര്‍ട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാര്‍ട്ടിയില്‍ ലയിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍ഗണന. നേരിട്ട് ദേശീയ പാര്‍ട്ടിയുടെ ഭാഗമാകണമെന്ന അഭിപ്രായമുള്ളവരുമുണ്ട്.ജനതാദള്‍ എസ്, എന്‍സിപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടികളുടെ ലയനം ആണ് പരിഗണയില്‍. ഇതിനായി ജനതാദള്‍ എസ്, എന്‍സിപി നേതൃത്വങ്ങള്‍ പ്രാഥമിക ചര്‍ച്ച നേരത്തെ തുടങ്ങിയിരുന്നു.

ജെഡിഎസ് ബിജെപിക്ക് ഒപ്പം ചേര്‍ന്നപ്പോള്‍ തന്നെ, ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോഴും സാങ്കേതികമായി ദേശീയ പാര്‍ട്ടിയുടെ ഭാഗമായി കേരളത്തിലെ പാര്‍ട്ടിയും എംഎല്‍എമാരും തുടരുകയാണ്.

എംഎല്‍എ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കൂറുമാറ്റ നടപടി ഉള്ളതിനാല്‍ പുതിയ പാര്‍ട്ടിയില്‍ അംഗത്വം എടുത്തേക്കില്ല. ഇടതുമുന്നണിയിലെ ചെറു പാര്‍ട്ടികള്‍ ഒറ്റ പാര്‍ട്ടിയായി മാറണമെന്ന നിര്‍ദ്ദേശവും ചര്‍ച്ചയിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ

വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോ​ഗിയായ വീട്ടമ്മ ഇടുക്കി...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

കർശന നിർദ്ദേശവുമായി സി.പി.എം

കർശന നിർദ്ദേശവുമായി സി.പി.എം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള...

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ് കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല ചുവയുള്ള...

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ്

ഓണത്തിന് കെഎസ്ആർടിസിയുടെ അധിക സർവീസ് തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് കൂടുതല്‍ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി...

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ്

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ് ജയ്പൂർ: ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ...

Related Articles

Popular Categories

spot_imgspot_img