കശ്മീരിൽ മേഘവിസ്‌ഫോടനം, മിന്നൽ പ്രളയം;15 മരണം… വീഡിയോ കാണാം
ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ വൻനാശനഷ്ടം. പത്തിലധികം ആളുകൾ മരിച്ചതായി സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കശ്മീരിലെ ചോസ്തി മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.
മേഘവിസ്‌ഫോടനം ഉണ്ടായതിനെത്തുടർന്ന് സൈന്യം, സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF), പോലീസ് എന്നിവർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീർഥാടകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. കിഷ്ത്വാറിലെ പ്രശസ്തമായ ചണ്ഡി മാതാ മച്ചൈൽ യാത്രയുടെ ആരംഭ കേന്ദ്രം ചോസ്തിയിലാണ്, അപകടം നടന്നതും ഇവിടെ തന്നെയാണ്.
“മച്ചൈൽ മാതാ യാത്രയുടെ ആരംഭ സ്ഥലമായ ചോസ്തിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിന് പിന്നാലെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു,” എന്ന് ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് ശർമ്മ അറിയിച്ചു.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രതികരിച്ച്, “വൻ നാശനഷ്ടങ്ങൾക്ക് കാരണമായേക്കാവുന്ന മേഘവിസ്‌ഫോടനത്തെത്തുടർന്ന് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചു. രക്ഷാസംഘങ്ങൾ സ്ഥലത്ത് എത്തി, നഷ്ടവിലയിരുത്തലും മെഡിക്കൽ സഹായവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബാധിതർക്കാവശ്യമായ എല്ലാ സഹായവും നൽകും,” എന്നും ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് ശർമ്മ പറഞ്ഞു.
ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തന്റെ അനുശോചനം രേഖപ്പെടുത്തി: “മേഘവിസ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ പൊലീസ്, സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.”
കേരളത്തിലുണ്ടായ മേഘവിസ്ഫോടനത്തിനു പിന്നിൽ കുമുലോ നിംബസ്; എങ്ങിനെയാണത് നാശം വിതയ്ക്കുന്നത് ? മേഘവിസ്ഫോടനത്തെപ്പറ്റി അറിയാം:
കേരളത്തിൽ കാലവർഷം ആരംഭിച്ചുകഴിഞ്ഞു. നാടാകെ കനത്ത മഴ തകർക്കുകയാണ്. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇന്നലെ കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഉൾപ്പെടെ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. ഇതിന് പിന്നിൽ മേഘ വിസ്ഫോടനം എന്ന പ്രതിഭാസമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. എന്താണ് ഈ മേഘവിസ്ഫോടനം എന്ന് നോക്കാം :
കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ മേഘമാണിത്. മണിക്കൂറിൽ പത്തു സെന്റിമീറ്റർ (100 മില്ലിമീറ്റർ) മഴ പെയ്യുന്നതിനെയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേഘവിസ്ഫോടനമെന്നു പറയുന്നത്. ഇത്തരം മഴയെ മിനി ക്ലൗഡ് ബേസ്‌റ്റ് അഥവാ ലഘു മേഘവിസ്ഫോടനംഎന്നാണു വിളിക്കുന്നത്.
കേരളം പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ രണ്ടു മണിക്കൂർകൊണ്ട് അഞ്ചു സെന്റിമീറ്റർ (50 മില്ലിമീറ്റർ) മഴയാണെങ്കിൽപോലും വലിയ നാശനഷ്ടമുണ്ടാവും. ഇത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്കു കാരണമാകും. പശ്ചിമഘട്ടത്തിൽ ഇതു പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമാകും. സാധാരണയായി മേഘവിസ്‌ഫോടനം ചെറിയ പ്രദേശത്തു (1520 ചതുരശ്ര കിലോമീറ്റർ) മാത്രമാണു ബാധിക്കുക.
സാധാരണഗതിയിൽ ഈർപ്പം നിറഞ്ഞ വായു ഭൗമോപരിതലത്തിൽനിന്ന് ബാഷ്പീകരിച്ച് അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോ നിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽനിന്ന് ആരംഭിച്ച് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്തുന്നു. ഇതാണ് പെട്ടെന്നുള്ള കനത്ത മഴയ്ക്കു കാരണമാകുന്നത്.
English Summary:
A cloudburst in Chosti, Kishtwar, Jammu & Kashmir triggered a flash flood, leaving over 10 feared dead. Rescue teams evacuate pilgrims from the Machail Mata Yatra starting point.