നാലാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്
ജയ്പൂർ: പ്രശസ്തമായ നീരജ് മോദി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ അധ്യാപികയുടെ ഭാഗത്ത് ഗുരുതരമായ പിഴവുകളും അനാസ്ഥയും ഉണ്ടായതായി സിബിഎസ്ഇ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി.
ഒൻപത് വയസ്സുകാരിയായ അമായിര കുമാർ മീന, മരിക്കുന്നതിന് മുൻപ് 45 മിനിറ്റോളം ക്ലാസ് ടീച്ചറുടെ അടുത്ത് നിന്ന് സഹായം അഭ്യർത്ഥിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടി അഞ്ച് തവണ സഹായം ചോദിച്ചെങ്കിലും, അധ്യാപിക സഹായം ചെയ്യാതെ മറിച്ച് കുട്ടിയോട് വഴക്കുപറഞ്ഞതും അപമാനിച്ചതും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.
നവംബർ ഒന്നിന് രാവിലെ 11 മണിവരെ കുട്ടി പൂർണമായും സന്തോഷവതിയായിരുന്നു. എന്നാൽ 11 മണിക്ക് ശേഷം ക്ലാസിലെ ഡിജിറ്റൽ സ്ലേറ്റിൽ സഹപാഠികളായ ആൺകുട്ടികൾ എഴുതിയ അപമാനകരമായ കുറിപ്പുകൾ കണ്ടപ്പോൾ കുട്ടി മാനസികമായി തളർന്നുപോയി.
ഇത് മായ്ക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടി സഹപാഠികളോട് പറഞ്ഞപ്പോൾ, അധ്യാപിക ഇടപെടേണ്ടതായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്നാൽ അധ്യാപികയായ പുനീത ശർമ്മ കുട്ടിയെ സഹായിക്കാനൊന്നും ശ്രമിച്ചില്ല. പകരം, പലതവണ ദേഷ്യം കാണിക്കുകയും മറ്റു കുട്ടികളുടെ മുമ്പിൽ വച്ച് പെൺകുട്ടിയെ അപമാനിക്കുകയും ചെയ്തു.
ഇതോടെ തനിച്ചുപോയ പെൺകുട്ടി ക്ലാസിൽ നിന്ന് ഇറങ്ങി സ്കൂളിന്റെ നാലാം നിലയിൽ എത്തി ചാടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
കുട്ടി കഴിഞ്ഞ 18 മാസങ്ങളായി സഹപാഠികളിൽ നിന്ന് മാനസിക പീഡനവും ലൈംഗിക സൂചനയുള്ള പരാമർശങ്ങളും നേരിടുന്നുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
മാതാപിതാക്കൾ പലതവണ പരാതി നൽകിയിട്ടും സ്കൂളും അധ്യാപികയും യാതൊരു നടപടിയും സ്വീകരിച്ചില്ല.
പരാതി നൽകിയപ്പോഴൊക്കെ “മറ്റു കുട്ടികളുമായി ഒത്തു പോകണം” എന്നുപറഞ്ഞ് അവരെ തിരികെ അയക്കുന്ന നിലയിലായിരുന്നു സ്കൂളിന്റെ പ്രതികരണം.
ആദ്യഘട്ടത്തിൽ തന്നെ പ്രശ്നങ്ങളെ ഗൗരവമായി എടുത്ത് ഇടപെട്ടിരുന്നെങ്കിൽ, ഈ ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്ന് സിബിഎസ്ഇ വിലയിരുത്തുന്നു.
ENGLISH SUMMARY
A CBSE inquiry into the suicide of a 9-year-old Class 4 student at the prestigious Neeraj Modi School in Jaipur has found severe negligence on the part of the class teacher. The girl, Amayir Kumar Meena, stood near the teacher for 45 minutes seeking help and asked for assistance five times, but the teacher instead scolded and humiliated her. The child became distressed after seeing offensive remarks written by boys on the classroom digital slate. The teacher ignored her complaint and reprimanded her publicly. Feeling isolated, the girl left the classroom and jumped from the school’s fourth floor.
jaipur-neeraj-modi-school-girl-suicide-cbse-report
Jaipur, Neeraj Modi School, Student Suicide, CBSE Report, Teacher Negligence, Child Safety, Bullying, Rajasthan









