web analytics

ഗൾഫിലെ പ്രവാസികൾ ശ്രദ്ധിക്കുക

പാസ്‌പോര്‍ട്ട് പുതുക്കിയതു കൊണ്ടു മാത്രം കാര്യമില്ല

ഗൾഫിലെ പ്രവാസികൾ ശ്രദ്ധിക്കുക

ദുബയ്: ഗള്‍ഫ് നാടുകളില്‍ അവധിക്കാലം തുടങ്ങാന്‍ ഇനി ഒരു മാസം ശേഷിക്കെ യാത്രയ്ക്കുള്ള വിമാന ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക് മുന്‍പേ ബുക്ക് ചെയ്തവരാണ് ഭൂരിഭാഗം പേരും.

എന്നാൽ പാസ്‌പോര്‍ട്ടിന്റെ കാലാവധി ഒന്നു നോക്കാന്‍ മറക്കേണ്ട. കാലാവധി തീരാന്‍ ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളു എങ്കില്‍ എത്രയും പെട്ടെന്ന് ഇന്ത്യന്‍ എംബസി മുഖേന പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കാം.

പാസ്‌പോര്‍ട്ട് പുതുക്കിയതു കൊണ്ടു മാത്രം കാര്യമില്ല. ഗള്‍ഫിലെ റസിഡന്‍സി പെര്‍മിറ്റിലും (ഇഖാമ) പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

ഇല്ലെങ്കില്‍ അവധി കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ ഐഡിയിലും കയ്യിലിരിക്കുന്ന പുതിയ പാസ്‌പോര്‍ട്ടിലും കാലാവധി തീയതികളിലെ മാറ്റം പ്രവേശനത്തിന് തന്നെ തടസ്സമാകും.

നിമിഷനേരം കൊണ്ട് വലിയൊരു തീഗോളം, പൊട്ടി ഒലിച്ച ലാവയേക്കാൾ ചൂട്; ഇതിന് മുമ്പ് ഇതുപോലൊരു സാഹചര്യം നേരിടേണ്ടി വന്നട്ടില്ലെന്ന് രക്ഷാപ്രവർത്തകർ

പുതിയ പാസ്‌പോര്‍ട്ട് കയ്യിൽ കിട്ടിയാലുടന്‍ റസിഡന്‍സി പെര്‍മിറ്റില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്താല്‍ ഒരാഴ്ചക്കുള്ളില്‍ പുതിയ ഐഡിയും ലഭിക്കും.

പുതുക്കിയ പാസ്‌പോര്‍ട്ടും പുത്തന്‍ ഐഡിയുമായി സമാധാനമായി തന്നെ നാട്ടിൽ അവധിക്കാലം ആസ്വദിച്ച് മടങ്ങിയെത്താം.

ഖത്തര്‍ പ്രവാസികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന മൊബൈല്‍ ആപ് ആയ മെട്രാഷ് 2 മുഖേന ഇപ്പോള്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കാലാവധി കഴിയാറായ പാസ്‌പോര്‍ട്ട് പുതുക്കല്‍ എങ്ങനെ?

ആദ്യം വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കണം.

പിന്നീട് അതിന്റെ പ്രിന്റ് എടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലോ അല്ലെങ്കില്‍ ഔദ്യോഗിക കോണ്‍സുലര്‍ ഏജന്‍സികളിലോ വേണം സമര്‍പ്പിക്കാന്‍.

ദേവസ്വം ബോർഡിൽ ജോലി, തൃക്കളത്തൂർ സ്വദേശിനികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; യുവാവ് പിടിയിൽ

അപേക്ഷ നല്‍കി പരമാവധി 7-10 ദിവസത്തിനുള്ളില്‍ തന്നെ പുതുക്കിയ പാസ്‌പോര്‍ട്ട് ലഭിക്കും.

യുഎഇയിൽ താമസിക്കുന്നവർ

യുഎഇയില്‍ താമസിക്കുന്ന പ്രവാസികൾ ഔദ്യോഗിക ഏജന്‍സിയായ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസ് ലിമിറ്റഡ് മുഖേന വേണം ഇത്തരത്തിൽ പാസ്‌പോര്‍ട്ട് പുതുക്കാന്‍. എല്ലാ എമിറേറ്റുകളിലും ബിഎല്‍എസിന്റെ ഓഫിസുകളുണ്ട്.

ഖത്തറിലുള്ളവർ

ഖത്തറില്‍ ഒനൈസയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്തോ അല്ലെങ്കില്‍ എപ്പെക്‌സ് സംഘടനകളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐസിസി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം (ഐസിബിഎഫ്) എന്നിവിടങ്ങളിലോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

6 മാസത്തിനുള്ളില്‍ കാലാവധി അവസാനിക്കുന്നെങ്കില്‍ ഐസിബിഎഫില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കാലാവധി അവസാനിക്കാന്‍ 6 മാസത്തില്‍ കൂടുതലെങ്കില്‍ എംബസിയില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കണം.

സൗദി അറേബ്യൻ പ്രവാസികൾ

സൗദിയിലെ ഇന്ത്യക്കാര്‍ എംബസിയുടെ ഔദ്യോഗിക പാസ്‌പോര്‍ട്ട് സേവന ഏജന്‍സിയായ വിഎഫ്എസ് ഗ്ലോബല്‍ സെന്ററിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കുവൈത്ത്

കുവൈത്തില്‍ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസ് സെന്ററുകള്‍ മുഖേന വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

ഒമാൻ

ഒമാനില്‍ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസ് സെന്ററുകളിൽ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നൽകാം.

ബഹ്‌റൈന്‍

ബഹ്‌റൈനിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ നേരിട്ടോ അല്ലെങ്കില്‍ ഔദ്യോഗിക ഏജന്‍സിയായ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആന്‍ഡ് വീസ ആപ്ലിക്കേഷന്‍ സെന്ററിലോ (ഐവിഎസ്) അപേക്ഷ സമര്‍പ്പിക്കാം.

തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിനുള്ള സൗകര്യവും എംബസിയില്‍ ലഭ്യമാണ്.

ആവശ്യമായ രേഖകള്‍

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ (https://embassy.passportindia.gov.in/) പ്രവേശിച്ച് പാസ്‌പോര്‍ട്ട് സര്‍വീസ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗിന്‍ ഐഡി എടുക്കണം.

പാസ്‌പോര്‍ട്ട് പുതുക്കല്‍ വിഭാഗത്തിൽ പ്രവേശിച്ച് അപേക്ഷ തെറ്റുകൂടാതെ പൂരിപ്പിക്കണം. ഓര്‍ഡിനറി പാസ്‌പോര്‍ട്ട് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം.

അപേക്ഷയില്‍ ആവശ്യമായ വിവരങ്ങള്‍ കൃത്യമായി തെറ്റാതെ പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുക്കണം.

2 കളര്‍ പാസ്‌പോർട്ട് സൈസ് ഫോട്ടോ വേണം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ സ്വീകരിക്കില്ല.

വെളുപ്പ് ബാക്ക്ഗ്രൗണ്ടിലെടുത്ത 2×2 ഇഞ്ച് (51X51mm) സൈസിലുള്ളതായിരിക്കണം ഫോട്ടോ. കുറഞ്ഞത് മൂന്ന് മാസത്തിനകം എടുത്ത ഫോട്ടോ ആയിരിക്കണം.

പൂരിപ്പിച്ച അപേക്ഷയില്‍ ഫോട്ടോ പതിക്കണം. അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുമ്പോള്‍ ബന്ധപ്പെട്ട ഓഫിസറുടെ മുന്‍പാകെ വേണം ഫോട്ടോയില്‍ ഒപ്പിടേണ്ടത്.

കൈവശമുള്ള പാസ്‌പോര്‍ട്ടിന്റെ ഒറിജിനലും പകര്‍പ്പും, റസിഡന്‍സി പെര്‍മിറ്റിന്റെ (ഇഖാമ)ഒറിജിനലും പകര്‍പ്പും വേണം.

18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ രക്ഷിതാക്കളുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഇഖാമയും കൊണ്ടുവരണം.

പൂരിപ്പിച്ച ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം മേല്‍പറഞ്ഞ രേഖകളും സഹിതം വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

നിശ്ചിത തുക ഫീസ് അടച്ചാല്‍ പരമാവധി 7-10 ദിവസത്തിനുള്ളില്‍ പുതുക്കിയ പാസ്‌പോര്‍ട്ട് ലഭിക്കും.

English Summary

Generally, it’s advised to check passport validity well in advance of travel, especially for international trips. If your passport is near expiration, applying for renewal through the Indian Embassy as soon as possible is a good idea. You might find more details by searching online.

Passport Validity, International Travel, Passport Renewal, Indian Embassy, Travel Preparation, Gulf Travel, Travel Tips,

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു: എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കൊച്ചി: നര്‍മത്തിലൂടെ ജീവിതത്തിന്റെ കയ്പും മധുരവും വെള്ളിത്തിരയില്‍ പകര്‍ത്തിയ മലയാള സിനിമയുടെ...

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ തിരുവനന്തപുരം: പത്മനാഭസ്വാമി...

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

മരിച്ച ശേഷവും മര്‍ദനം: ഇത്ര ഭീകരത കണ്ടിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്;നടുക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്റെ...

വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ; വിവിധ ഭാഗങ്ങളിൽ ഒടിവുകളും ചതവുകളും

വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ കുവൈത്ത് സിറ്റിയിലെ ഷാബ് പ്രദേശത്ത്...

ആറ് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പൊലിസിനെ വിളിച്ച് പറഞ്ഞ് അമ്മ

ആറ് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പൊലിസിനെ വിളിച്ച് പറഞ്ഞ്...

Related Articles

Popular Categories

spot_imgspot_img