web analytics

അത്യു​ഗ്രൻ ക്യാപ്റ്റൻസി; കൈവിട്ട കളി തിരിച്ചുപിടിച്ചത് പാർട് ടൈം ബൗളർമാർ; ശ്രീലങ്കയെ സൂപ്പർ ഓവറിൽ തകർത്ത് നേടിയത് അവിശ്വസനീയ ജയം; ഇന്ത്യ പരമ്പര തൂത്തുവാരി

പല്ലെകേലെ: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിൽ തകർത്ത് അവിശ്വസനീയ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര തൂത്തുവാരി.It was an incredible victory to defeat Sri Lanka in the Super Over

ജയം ഉറപ്പിച്ച ലങ്കയെ തളച്ചത് സൂര്യകുമാർ യാദവിന്റെ അത്യു​ഗ്രൻ ക്യാപ്റ്റൻസിയും. പാർട് ടൈം ബൗളർമാരുടെ പ്രകടനവുമായിരുന്നു.

ഇന്ത്യയുയർത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്‌ക്ക് നിശ്ചി ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനെ സാധിച്ചുള്ളു.

അവസാന രണ്ടോവറിൽ 9 റൺസായിരുന്നു ലങ്കയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആറു വിക്കറ്റും കൈയിലുണ്ടായിരുന്നു. 19-ാം ഓവറിൽ റിങ്കു സിം​ഗ് മൂന്ന് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് പിഴുത് ലങ്കയെ ഞെട്ടിച്ചു.

അവസാന ഓവറിൽ പന്തുമായെത്തിയത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. രണ്ടുവിക്കറ്റ് വീഴ്‌ത്തിയ സൂര്യകുമാർ വിട്ടു നൽകിയത് അഞ്ചു റൺസ്. ഇതോടെ മത്സരം സമനിലയിൽ.

സൂപ്പർ ഓവറിൽ ലങ്കയ്‌ക്ക് നേടാനായത് രണ്ടു റൺസ്. രണ്ടു വിക്കറ്റ് നേടിയ വാഷിം​ഗ്ടൺ സുന്ദറാണ് ലങ്കയെ സൂപ്പർ ഓവറിലും ചുരുട്ടി കെട്ടിയത്. മറുപടി ബാറ്റിം​ഗിൽ ഇന്ത്യ ആദ്യ പന്തിൽ തന്നെ വിജയം നേടുകയായിരുന്നു,

കുശാൽ മെൻഡിസ് (43), കുശാൽ പെരേര(45) എന്നിവരുടെ ഇന്നിം​ഗ്സുകളാണ് ലങ്കയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത് കരുത്തായത്.

നേരത്തെ ഇന്ത്യയുടെ മോശം ബാറ്റിം​ഗ് പ്രകടനമാണ് നീലപ്പടയെ ചെറിയ സ്കോറിൽ ഒതുക്കിയത്.39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലായിരുന്നു ടോപ് സ്കോറർ.

സഞ്ജു സാംസൺ ‍‍വീണ്ടും ഡക്കായി. റിയാന്‍ പരാഗ് 26 റണ്‍സെടുത്തു.യശസ്വി ജയ്‌സ്വാൾ(10),റിങ്കു സിം​ഗ്(1), സൂര്യകുമാർ യാദവ്(8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

രണ്ട് വിക്കറ്റ് വീതമെടുത്ത മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവാണ് ഇന്ത്യയെ തകര്‍ത്തത്. 18 പന്തില്‍ 25 റൺസെടുത്ത വാഷിം​ഗ്ടണ്‍ സുന്ദറിന്റെ പ്രകടനം നിർണായകമായി. ഇന്ത്യക്കായി വാഷിം​ഗ്ടൺ സുന്ദർ രവി ബിഷ്ണോയ്,റിങ്കു സിം​ഗ്, സൂര്യകുമാർ യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ; ‘O-Shot’ ട്രെൻഡ്… ഗുണമോ ചതിയോ?

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ;...

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ കൊച്ചി: ‘ജനനായകൻ’...

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ...

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും 18 ഓവറിൽ അടിച്ചൊതുക്കി

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും...

Related Articles

Popular Categories

spot_imgspot_img