പീഡന പരാതിക്ക് പിന്നിൽ ദേഷ്യം

പീഡന പരാതിക്ക് പിന്നിൽ ദേഷ്യം

പുണെ: ഐടി ജീവനക്കാരിയായ 22 വയസ്സുകാരി പീഡനത്തിന് ഇരയായ കേസിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്.

ഡെലിവറി ഏജൻറ് എന്ന വ്യാജേന എത്തിയ ആൾ അപ്പാർട്ട്മെൻറിലേക്കു ബലമായി കയറി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതി നൽകിയ മൊഴി.

എന്നാൽ ആ സമയത്ത് വീട്ടിലെത്തിയത് യുവതിയുടെ സുഹൃത്താണെന്നു പൊലീസ് കണ്ടെത്തി.

ഇരുവരും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ച ഫ്ലാറ്റിലെത്തിയ യുവാവ് ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു.

തയാറല്ലെന്നു പറഞ്ഞപ്പോൾ നിർബന്ധിച്ചു. ഇതിൽ ദേഷ്യം തോന്നിയ യുവതി, താൻ പീഡനത്തിന് ഇരയായെന്ന് പരാതിപ്പെടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസിന് തെറ്റായ വിവരങ്ങൾ നൽകിയതായി യുവതി സമ്മതിച്ചിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരം.

തെളിവായി ഇരുവരുമുള്ള ഒരു സെൽഫിയും യുവതി പൊലീസിനു നൽകിയിട്ടുണ്ട്. പീഡിപ്പിച്ച വിവരം ആരോടെങ്കിലും പറഞ്ഞാൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇതെടുത്തതെന്നാണ് യുവതി പറഞ്ഞിരുന്നത്.

എന്നാൽ ഇതു യുവതി തന്നെ പകർത്തിയതാണെന്നും പിന്നീട് എഡിറ്റ് ചെയ്യുകയായിരുന്നെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

അന്വേഷണത്തിൽ ഇരുവരുടെയും കുടുംബങ്ങൾക്ക് പരസ്പരം അറിയാമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച പുണെയിലെ കോണ്ട്വ പ്രദേശത്തെ ഫ്ലാറ്റിലായിരുന്നു സംഭവം നടന്നത്. കല്യാണി നഗറിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയും സഹോദരനും 2022 മുതൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിച്ചു വരികയാണ്.

സഹോദരൻ ജോലിക്കു പോയതിനെ തുടർന്ന് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഈ സമയത്തായിരുന്നു അതിക്രമമെന്ന് പൊലീസ് പറയുന്നു.

അമ്മ ചാലക്കുടി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ നാലര വയസുകാരി പീഡനത്തിന് ഇരയായി; ബന്ധു അറസ്റ്റിൽ

കോലഞ്ചേരി: അമ്മ ചാലക്കുടി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ നാലര വയസുകാരി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന ലഭിച്ചു.

സംഭവത്തിൽ പിതാവിന്റെ ഇളയ സഹോദരനെ പോക്സോ കേസ് ചുമത്തി പുത്തൻകുരിശ് പൊലീസ് അറസ്റ്റുചെയ്തു.

ചെങ്ങമനാട്, പുത്തൻകുരിശ് പൊലീസ് സ്റ്റേഷനുകളിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ആലുവ റൂറൽ എസ്.പിയുടെ ഓഫീസിൽ ഇന്നലെ അടിയന്തരയോഗം ചേർന്നിരുന്നു.

അതിനു പിന്നാലെയാണ് മൊഴി രേഖപ്പെടുത്താനെന്ന പേരിൽ ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇയാളെയും കുട്ടിയുടെ മാതാവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത്, കൊലപാതകത്തിലേക്കു നയിച്ച കാരണം കണ്ടെത്താനാണ് പോലീസിൻ്റെ തീരുമാനം.

കുട്ടിയെ കാണാതായെന്ന പിതാവിന്റെ പരാതിയിലെ കേസ് പുത്തൻകുരിശ് പൊലീസും പുഴയിലെറിഞ്ഞു കൊന്നതിനുള്ള കേസ് ആലുവ ചെങ്ങമനാട് പൊലീസുമാണ് രജിസ്​റ്റർ ചെയ്തത്.

കേസിൽ റിമാൻഡിൽ കഴിയുന്ന മാതാവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇന്ന് ആലുവ കോടതിയിൽ ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് ചെങ്ങമനാട് സി.ഐ സോണി മത്തായി പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് തിരുവാണിയൂരിലെ അങ്കണവാടിയിൽ നിന്ന് കൂട്ടിയെ കൂട്ടിക്കൊണ്ടുപോയ മാതാവ് രാത്രി ഏഴോടെയാണ് മൂഴിക്കുളത്തെത്തി ചാലക്കുടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

English Summary:

A crucial twist has emerged in the investigation of the alleged sexual assault of a 22-year-old IT professional. Initially, the woman had stated that a man posing as a delivery agent forcibly entered her apartment and assaulted her. However, police have now revealed that the man was actually a friend of the woman, whom she had met on multiple occasions. According to the police, during his visit to the flat last Wednesday, the man asked the woman for a sexual relationship.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ജോലികിട്ടിയ സന്തോഷം, കല്യാണം അടുത്ത മാസം; പക്ഷെ വിധി മറ്റൊന്ന്…. അഞ്ജനയുടെ വേർപാടിൽ നടുങ്ങി ഒരു നാട്

ജോലികിട്ടിയ സന്തോഷം, കല്യാണം അടുത്ത മാസം; പക്ഷെ വിധി മറ്റൊന്ന്…. അഞ്ജനയുടെ...

ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു

ഗൂഡല്ലൂരിൽ തേയിലത്തോട്ടം സൂപ്പർവൈസറെ കാട്ടാന ചവിട്ടിക്കൊന്നു; തുരത്താൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്തു ഗൂഡല്ലൂർ ഓവേലിയിലെ...

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

കോടതിയെ സമീപിച്ച് ഐശ്വര്യ റായ് അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിനെതിരെ...

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

Related Articles

Popular Categories

spot_imgspot_img