News4media TOP NEWS
മോഷണക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മോഷണം; നെയ്യാറ്റിൻകരയിൽ 22കാരൻ അറസ്റ്റിൽ ഭാവഗായകന് വിട നൽകാനൊരുങ്ങി സംഗീത ലോകം; പൊതുദര്‍ശനം ഇന്ന് രാവിലെ 10 മുതൽ, സംസ്‌കാരം നാളെ വീണ്ടും ചക്രവാതചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത മഞ്ഞലയിൽ മുങ്ങി തോർത്തി മുതൽ ആട്ടുത്തൊട്ടിൽ വരെ; മലയാളി മറക്കാത്ത ജയചന്ദ്ര ഗാനങ്ങൾ

കേരളത്തിലെ നാട്ടാനകൾക്ക് ദയാവധം; നാട്ടാന പരിപാലന നിയമത്തിലെ പുതിയ ചട്ടഭേദഗതിയുടെ കരടിലെ ശിപാർശ; സംസ്ഥാന സർക്കാരിന്റെ സജീവ പരി​ഗണനയിൽ

കേരളത്തിലെ നാട്ടാനകൾക്ക് ദയാവധം; നാട്ടാന പരിപാലന നിയമത്തിലെ പുതിയ ചട്ടഭേദഗതിയുടെ കരടിലെ ശിപാർശ; സംസ്ഥാന സർക്കാരിന്റെ സജീവ പരി​ഗണനയിൽ
December 4, 2024

തിരുവനന്തപുരം: ചില പ്രത്യേക സാഹചര്യങ്ങളിൽ നാട്ടാനകളെ ദയാവധത്തിന് വിധേയമാക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ സജീവ പരി​ഗണനയിലെന്ന് റിപ്പോർട്ട്. നാട്ടാന പരിപാലന നിയമത്തിലെ പുതിയ ചട്ടഭേദഗതിയുടെ കരടിലാണ് ആനകളുടെ ദയാവധം സംബന്ധിച്ച ശിപാർശയുള്ളത്. നാട്ടാന പരിപാലന നിയമത്തിലെ ചട്ടത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ആനകളുടെ ദയാവധം സംബന്ധിച്ച ശുപാർശ ഉൾപ്പെടുത്തുന്നത്. നാട്ടാന അസഹനീയമായ വേദന അനുഭവിക്കുന്ന സാഹചര്യത്തിൽ ദയാവധത്തിന് വിധേയമാക്കാം എന്ന നിർദേശമാണ് കരടിൽ മുന്നോട്ട് വെക്കുന്നത്.

ശിപാർശ അം​ഗീകരിക്കപ്പെട്ടാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മാത്രമേ ആനകളുടെ ദയാവധം നടപ്പാക്കാനാകൂ. ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിയമിക്കുന്ന ഒരു സംഘമാണ് പരിശോധന നടത്തുക. ചുരുങ്ങിയത് നാല് അംഗങ്ങളാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിയമിക്കുന്ന സംഘത്തിലുണ്ടാകുക. രണ്ട് വിദഗ്ധരായ വെറ്ററിനറി ഡോക്ടർമാർ, സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ്, ആനിമൽ വെൽഫെയർ ബോർഡ് എന്നിവയിലെ ഓരോ അംഗവും അടങ്ങുന്നതായിരിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിയമിക്കുന്ന സംഘം. അപൂർവ സന്ദർഭങ്ങളിൽ ഇത് ഗുണകരമാകും എന്നാണ് മേഖലയിൽ ഉള്ളവർ പറയുന്നത്.

പലപ്പോഴും വയസ്സായതോ അസുഖം ബാധിച്ചതോ ആയ ആനകൾ തളർന്നു വീഴുന്ന സംഭവം ഉണ്ടാകാറുണ്ട്. വീണ്ടും അതിനെ എഴുന്നേൽപ്പിക്കാൻ സാധിക്കില്ലെന്ന് ഉറപ്പുള്ള ഘട്ടങ്ങളും വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ വേദന അനുഭവിക്കുന്നതിനേക്കാൾ നല്ലതാണ് ദയാവധമാണെന്ന് ഈ മേഖലയിലുള്ളവർ തന്നെ പറയുന്നു. ഇതുകൂടാതെ വാഹനമിടിച്ചും മറ്റും ഗുരുതരമായി പരിക്കേൽക്കുന്ന ആനകളുടെ കാര്യത്തിലും ഇത് ഉപയോഗപ്രദമാണ്. ഒരു പരിധിയിൽ കൂടുതൽ എല്ലുപൊട്ടലുണ്ടായാൽ തിരിച്ചുവരുക പ്രയാസമാണ് എന്നതാണ് ഇതിന് കാരണം.

Related Articles
News4media
  • Kerala
  • News
  • Top News

മോഷണക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മോഷണം; നെയ്യാറ്റിൻകരയിൽ 22കാരൻ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

ഭാവഗായകന് വിട നൽകാനൊരുങ്ങി സംഗീത ലോകം; പൊതുദര്‍ശനം ഇന്ന് രാവിലെ 10 മുതൽ, സംസ്‌കാരം നാളെ

News4media
  • Entertainment
  • Kerala

കൊല്ലൻ കേളു, പപ്പൻ, മിഴി… മത്സരിച്ച് അഭിനയിച്ച് ഇന്ദ്രൻസും ജാഫർ ഇടുക്കിയും; ഫാമിലി എന്റർടെയ്നർ; ഒരുമ...

News4media
  • Kerala
  • News
  • News4 Special

വർഷങ്ങൾക്ക് ശേഷം അടിച്ചു കയറി ഏലം വില.. കാരണമിതാണ് .. വരും ദിവസങ്ങളിലും വില …

News4media
  • Kerala
  • News

എരുമേലി ചന്ദനക്കുടം ഇന്ന്; പേട്ടതുള്ളൽ നാളെ

News4media
  • Kerala
  • News

തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേർക്ക് പരുക്ക്; വീഡിയോ കാണാം

News4media
  • Featured News
  • Kerala
  • News

പിന്നെങ്ങനെ ആന ഇറങ്ങാതിരിക്കും; ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതം; 1,500 കിലോമീറ്...

News4media
  • Kerala
  • News

കെട്ടുതറിയിൽ നിന്ന് പാഞ്ഞടുത്ത ആന തെങ്ങിൻ തോപ്പിൽ നിലയുറപ്പിച്ചു; സ്ഥിരം പ്രശ്നക്കാരനായ കൊണാർക്ക് കണ...

© Copyright News4media 2024. Designed and Developed by Horizon Digital