web analytics

ദുരിത പെയ്ത്ത്; ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ; ഇന്ന് 5 ജില്ലകളിൽ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴപെയ്തത്. ഈ ജില്ലകളുടെ മലയോര മേഖലയിൽ പെയ്ത അതിശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി എന്നാണ് പ്രാഥമിക വിവരം.

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിച്ചിരുന്നു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ പെയ്ത മഴയിൽ‌ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. വിവിധയിടങ്ങളിൽ മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു.

ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ ഒഴുക്കിൽപെട്ട സ്ത്രീ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് തോട്ടിൽ അകപ്പെട്ടത്. ദിവാകരനെ രക്ഷപ്പെടുത്തിയെങ്കിലും ഓമനയെ കണ്ടെത്താനായില്ല. നീണ്ട നേരത്തെ തെരച്ചിലിനൊടുവിൽ ഓമനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

തിരുവനന്തപുരത്ത് വിതുര ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കും.

വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് വിതുര-പൊന്നാംചുണ്ട് പാലത്തിൽ വെള്ളം കയറി. കാട്ടാക്കടയിൽ കനത്ത മഴയിൽ വീടിനുള്ളിലേക്ക് വെള്ളമിരച്ചു കയറി. കാട്ടാക്കട ചാരുപ്പാറ സ്വദേശി ഹരികുമാറിന്റെ വീട്ടിലേക്കാണ് വെള്ളം ഇരച്ചുകയറിയത്.

വീട്ടിലെ സെപ്റ്റിക് ടാങ്ക് അടക്കം തകർന്നു. ഇതിനിടെ വിഴിഞ്ഞം തീരത്ത് കൗതുകമായി വാട്ടർ സ്പോട്ട് എന്ന കടൽ ചുഴലിക്കാറ്റ് പ്രതിഭാസം ഉണ്ടായി. സാധാരണയായി കൊടുംകാറ്റും മഴയുമുള്ള ഘട്ടത്തിൽ ഉൾക്കടലിൽ മാത്രമുണ്ടാകുന്ന പ്രതിഭാസമാണ് വിഴിഞ്ഞത്ത് ദൃശ്യമായത്.

ഇന്നും വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബം​ഗാളിലും ജാ​​ഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അൻപത്താറ് സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ് ​ഗാർഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്.

ഇന്ന് വൈകീട്ട് 6 മണിമുതൽ 15 മണിക്കൂർ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല. ഒഡീഷയിൽ 20 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കാനായുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബം​ഗാളിലെ സാ​ഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കൊൽക്കത്തയിലടക്കം അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.

It is reported that the rains that fell in the state yesterday caused widespread damage

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ; കൊച്ചിയിൽ നടന്നത്

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ;...

ഛത്തീസ്ഗഢ് പ്രൈമറി സ്കൂളിൽ ഞെട്ടിക്കുന്ന ഇംഗ്ലീഷ് ക്ലാസ്; അധ്യാപകന്റെ ഗുരുതര തെറ്റുകൾ വീഡിയോയിലൂടെ പുറത്തുവന്നു

ഛത്തീസ്ഗഢ് പ്രൈമറി സ്കൂളിൽ ഞെട്ടിക്കുന്ന ഇംഗ്ലീഷ് ക്ലാസ്; അധ്യാപകന്റെ ഗുരുതര തെറ്റുകൾ...

വേദനക്കിടയിൽ കരുതലായി ഉടമയുടെ കുറിപ്പ്; അർച്ചനയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

വേദനക്കിടയിൽ കരുതലായി ഉടമയുടെ കുറിപ്പ്; അർച്ചനയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ സോഷ്യൽ...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

‘രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു’: മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഗുരുതര ആരോപണം

'രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു': മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഗുരുതര ആരോപണം പാലക്കാട്: പാലക്കാട്...

Related Articles

Popular Categories

spot_imgspot_img