സൗദിയിൽ കണ്ടെത്തിയത് ഒരു കോടി മുതൽ രണ്ടു കോടി ഔൺസ് വരെ സ്വർണശേഖരം; പുതുതായി തുറക്കുക 50,000 ലേറെ തൊഴിലവസരങ്ങൾ

ജിദ്ദ: സൗദി അറേബ്യയിലെ സ്വർണ ഉത്പാ​​ദന മേഖലയിൽ വലിയ അവസരങ്ങൾ ഉടൻ തുറക്കുമെന്ന് റിപ്പോർട്ട്. ഒരു കോടി മുതൽ രണ്ടു കോടി ഔൺസ് വരെ സ്വർണശേഖരം രാജ്യത്ത് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.It is reported that big opportunities will soon open up in the gold production sector in Saudi Arabia

ലോകത്തെ ഏറ്റവും വലിയ ധാതുപര്യവേക്ഷണ പദ്ധതിക്ക് നേതൃത്വം നൽകുന്ന മആദിൻ കമ്പനി സിഇഒ ബോബ് വിൽറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് മആദിൻ.

ഭാവിയിൽ കൂടുതൽ സ്വർണ ശേഖരങ്ങൾ കണ്ടെത്താനാകുമെന്നും ബോബ് വിൽറ്റ് വ്യക്തമാക്കുന്നു. ശക്തവും ചലനാത്മകവുമായ ഖനന മേഖലയിൽ പ്രകൃതി വിഭവങ്ങൾ പ്രയോജനപ്പെടുത്താനാകും. ഈ പദ്ധതികൾ 50,000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേ​​ഹം കൂട്ടിച്ചേർത്തു.

എണ്ണക്കും വാതകത്തിനും ശേഷം, സൗദി സമ്പദ്‌വ്യവസ്ഥയുടെ മൂന്നാമത്തെ സ്തംഭമായി ധാതുവിഭവ, ഖനന മേഖലയെ പരിവർത്തിപ്പിക്കാനാണ് മആദിൻ കമ്പനി ആഗ്രഹിക്കുന്നത്. രാജ്യത്ത് ധാരാളം എണ്ണ, വാതക വിഭവങ്ങളുണ്ട്. രാജ്യത്തിന്റെ താഴേതട്ടിലുള്ള വികസന പ്രക്രിയ ത്വരിതപ്പെടുത്താൻ സഹായിക്കുന്നതിന് ഒരു സംയോജിത പര്യവേക്ഷണ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. സൗദിയിൽ ഫോസ്‌ഫേറ്റ് അടക്കം രണ്ടു ട്രില്യൻ ഡോളറിന്റെ ധാതുവിഭവ ശേഖരങ്ങളുണ്ടെന്നാണ് നിലവിൽ കണക്കാക്കുന്നത്.

നിലവിൽ ലോകത്തെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് രാസവള, ബോക്‌സൈറ്റ് നിർമാണ, കയറ്റുമതി രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. ബോക്‌സൈറ്റ് ആണ് അലൂമിനിയമാക്കി മാറ്റുന്നത്. ബോക്‌സൈറ്റിന് ഒരു സമ്പൂർണ മൂല്യശൃംഖലയുണ്ട്. ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും ടിന്നുകൾ നിർമിക്കുന്നവർക്കും കാർ നിർമാതാക്കൾക്കും ഇതിലൂടെ സേവനം ചെയ്യുന്നുവെന്നും കമ്പനി വ്യക്തമാക്കി.

2002-ൽ മആദിൻ കമ്പനി ഫോസ്‌ഫേറ്റ് പദ്ധതി ആരംഭിച്ചപ്പോൾ ഫോസ്‌ഫേറ്റ് വളങ്ങൾ നിർമിക്കുന്ന വൻകിട അമേരിക്കൻ കമ്പനിയായ മൊസൈക്കുമായി കരാറിലൊപ്പിട്ടു. ആഗോള തലത്തിൽ അറിയപ്പെടാനും സാങ്കേതികവിദ്യ, ഭാവിയുടെ ഭാഗമാകൽ എന്നിവയിൽ താൽപര്യമുള്ള യുവാക്കൾക്ക് മആദിൻ കമ്പനിയിൽ തൊഴിലവസരങ്ങളുണ്ട്.

കമ്പനിയുടെ വളർച്ചാ ആവശ്യങ്ങൾ നിറവേറ്റാൻ അടുത്ത ദശകത്തിൽ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കേണ്ടി വരും. ഇതോടൊപ്പം യുവാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി പരിശീലന പ്രോഗ്രാമുകളും നടപ്പാക്കുമെന്ന് ബോബ് വിൽറ്റ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img