യൂറോപ്യൻ സ്പേസ് ഏജൻസിക്കായി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു. ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഈ തീരുമാനം അവസാന നിമിഷത്തിൽ എടുക്കേണ്ടി വന്നത്. ISRO’s planned launch of Proba 3 twin satellites for the European Space Agency has been postponed
പിഎസ്എൽവി സി 59 റോക്കറ്റിലൂടെയാണ് വിക്ഷേപണം നടത്തേണ്ടത്. ഇസ്റോ വ്യാഴാഴ്ച വൈകിട്ട് 4:12ന് വിക്ഷേപണം നടത്തുമെന്ന് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 4:08ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്.
യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ) സൂര്യനെ ആഴത്തിൽ പഠിക്കാൻ ലക്ഷ്യമിട്ടുള്ള കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കുന്നതിനായി ഐഎസ്ആർഒയുടെ റോക്കറ്റിൽ പ്രോബ 3 വിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നു.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഈ വാണിജ്യ വിക്ഷേപണം നടത്തുന്നു. 550 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യം. ഈ പ്രോജക്ടിന്റെ ചെലവ് 1680 കോടി രൂപയാണ്.