ഗസ്സയിൽ ഹോളിഫാമിലി കാത്തലിക് ചർച്ചിൽ ഇസ്രായേൽ ആക്രമണം; അമ്മയെയും മകളെയും വെടിവച്ചുകൊന്നു; 7 പേർക്ക് പരിക്ക്

ഗസ്സയിൽ ഇസ്രായേൽ സേന ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം തുടരുന്നതായി റിപ്പോർട്ട്.
യുദ്ധത്തിന്റെ തുടക്കം മുതൽ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളും അഭയം പ്രാപിച്ച ഹോളി ഫാമിലി ഇടവകയ്ക്കുള്ളിൽ ഒരു ഇസ്രായേലി സ്നൈപ്പർ രണ്ട് ക്രിസ്ത്യൻ സ്ത്രീകളെ കൊലപ്പെടുത്തിയതായി ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് പുറത്തിറക്കിയ പ്രസ്താവന സ്ഥിരീകരിച്ചു. ‘യുദ്ധത്തിന്റെ തുടക്കം മുതൽ ഭൂരിപക്ഷം ക്രിസ്ത്യൻ കുടുംബങ്ങളും അഭയം പ്രാപിച്ച ഇടമാണ് ഹോളി ഫാമിലി ചർച്ച്. നഹിദയും മകൾ സമറും ഇവിടുത്തെ സിസ്റ്റേഴ്സ് കോൺവെന്റിലേക്ക് നടക്കുമ്പോൾ ഇസ്രായേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ മാതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് സമർ കൊല്ലപ്പെട്ടത്’- പാത്രിയാർക്കേറ്റ് പ്രസ്താവനയിൽ പറയുന്നു. പ്രദേശത്ത് രാത്രി നടത്തിയ ബോംബാക്രമണത്തിൽ പള്ളി വളപ്പിനുള്ളിൽ മറ്റ് മൂന്ന് പേർക്കും പരിക്കേറ്റു. കൂടാതെ സോളാർ പാനലുകളും വാട്ടർ ടാങ്കുകളും നശിപ്പിക്കപ്പെട്ടു’- പ്രസ്താവന വിശദമാക്കുന്നു. കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച പാത്രിയാർക്കേറ്റ്, ക്രിസ്മസ് ആഘോഷത്തിനായി ചർച്ച് ഒരുങ്ങിയിരിക്കെയാണ് ആക്രമണം നടന്നതെന്നും ഇതിൽ ഏറെ ഏറെ ഉത്കണ്ഠയുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇടവകയുടെ കോമ്പൗണ്ടിൽ അതിക്രമിച്ചുകയറിയ ഇസ്രായേൽ സൈന്യം പള്ളിയിൽ നിന്ന് പുറത്തിറങ്ങിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നഹിദ, മകൾ സമർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് പ്രസ്താവനയിൽ അറിയിച്ചു.ആക്രമണത്തിന് ഇരയായ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മകൾക്ക് വെടിയേറ്റത്. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പള്ളി കോമ്പൗണ്ടിനുള്ളിൽ ഉള്ളവരെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഏഴ് പേർക്ക് കൂടി വെടിയേറ്റത്.

‘യാതൊരു മുന്നറിയിപ്പും നിർദേശവും സേന നൽകിയിരുന്നില്ല. അവരുടെ എതിരാളികൾ ആരും ഇടവകയുടെ പരിസരത്ത് ഇല്ലാതിരുന്നിട്ടും വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതുകൂടാതെ, രാവിലെ മദർ തെരേസാ കോൺവെന്റ് ലക്ഷ്യമാക്കിയും ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ മിസൈൽ ആക്രമണം ഉണ്ടായി. ഇതിൽ കെട്ടിടത്തിന്റെ ജനറേറ്റർ തകർന്നു. കോൺവെന്റിലേക്ക് ഏക വൈദ്യുതി ലഭ്യമാക്കാനുള്ള ഏക മാർഗമാണ് നശിച്ചത്- പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അതേസമയം, ഇടവകയിൽ മിസൈൽ ലോഞ്ചറിന്റെ സാന്നിധ്യമുണ്ടെന്ന് അവകാശപ്പെട്ട് ആക്രമണത്തെ ഇസ്രായേൽ ന്യായീകരിച്ചു.

Also read: കൊച്ചിയിൽ 55 കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് റെയിൽവേ ട്രാക്കിലുപേക്ഷിച്ചു; ഗുരുതര പരിക്ക്; പ്രതി അറസ്റ്റിൽ

 

spot_imgspot_img
spot_imgspot_img

Latest news

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

Other news

ആ ഭാ​ഗ്യനമ്പറുകൾ ഇതാണ്; 21 കോടീശ്വരൻമാരിൽ നിങ്ങളുണ്ടോ?

ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ഒന്നാം സമ്മാനം XD387132 നമ്പർ...

ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ആശുപത്രിയിലേക്ക് പോയ 2 പേർക്ക് ദാരുണാന്ത്യം; 7 പേർക്ക് ഗുരുതര പരുക്ക്

കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​ര​ത്ത് ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർക്ക് ദാരുണാന്ത്യം....

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

എട്ടാം ക്ലാസുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കി 3 അധ്യാപകർ

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിൽ എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു....

Related Articles

Popular Categories

spot_imgspot_img