ഇറാൻ ചാനലിനുനേരെ ഇസ്രേയൽ ബോംബാക്രമണം

ഇറാൻ ചാനലിനുനേരെ ഇസ്രേയൽ ബോംബാക്രമണം.

ടെഹ്റാൻ: തത്സമയ വാർത്താ അവതരണത്തിനിടെ ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ബോംബാക്രമണം നടത്തി ഇസ്രേയൽ. ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു.

ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആ‌ർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല.

ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു. ബോംബ് വീണതിന് പിന്നാലെ വാർത്താ അവതാരക സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്.

ആക്രമണത്തിന് പിന്നാലെ അവതാരക സ്ഥാനത്ത് തിരിച്ചെത്തിയ അവതാരക വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. ആക്രമണത്തിൽ സ്ഥാപനത്തിലെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം.

ഇതിന് പിന്നാലെ ഇസ്രയേലിലെ ചാനൽ എൻ12, ചാനൽ 14 എന്നിവക്ക് നേരെ ഇറാൻ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.

ജാതി സെൻസസ് 2027ൽ

1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി സെൻസസ് നടത്താൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിന് മുന്നോടിയായുള്ള സെൻസസ് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ജാതി കണക്കെടുപ്പും സെൻസസിനൊപ്പം നടത്തുമെന്നാണ് അറിയിപ്പ്.

2011ന് ശേഷം ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ സെൻസസ് നടത്തുന്നത്. 2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് അറിയിച്ചു….Read More

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ.

എയര്‍ ഇന്ത്യയുടെ ജയ്പൂര്‍-ദുബൈ വിമാനത്തിൽ അഞ്ചു മണിക്കൂറിലേറെ എയർ കണ്ടീഷൻ സംവിധാനം പ്രവർത്തിക്കാതെ വന്നതിനെക്കുറിച്ച് യാത്രക്കാരിൽ ഒരാൾ റെക്കോർഡ് ചെയ്തു പുറത്തുവിട്ട വീഡിയോ വൈറലായി.

അഹമ്മദാബാദിൽ തകർന്ന വിമാനത്തിൻ്റെ തൊട്ടുമുൻപത്തെ യാത്രയിൽ എസി പ്രവർത്തിച്ചിരുന്നില്ല എന്നും ഇത് എഞ്ചിൻ തകരാറിൻ്റെ സൂചനയാണെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു… Read More

ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്

കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്. പാലക്കാട് മംഗലംഡാം പൂതകോട് ആണ് സംഭവം.

മദ്യലഹരിയിലായിരുന്ന ഭർത്താവ് കുടുംബവഴക്കിനിടെ ഭാര്യയ്ക്ക് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഭർത്താവ് അറസ്റ്റിൽ.

പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്.

കാൽമുട്ടിന് പരിക്കേറ്റ മേരി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം...Read More

പണിമുടക്കി ജിയോ നെറ്റ്‌വർക്ക്

ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ നെറ്റ്‌വർക്ക് കേരളം ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ പണിമുടക്കി.

ജിയോ മൊബൈൽ, ജിയോഫൈബർ സേവനങ്ങൾ പ്രവർത്തനരഹിതമായതോടെ തടസ്സം നേരിടുന്നുവെന്ന് നിരവധി ഉപഭോക്താക്കൾ ഡൗൺഡിറ്റക്റ്ററിൽ പരാതിപ്പെട്ടു.

ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങൾ തകരാറിലായത്. ജിയോ നെറ്റ്‌വർക്ക് ഡൗണായതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നിരവധി പേർ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

മസ്‌കിൻറെ എക്സിന് പിന്നേം പണികിട്ടി

ന്യൂയോർക്ക്: ഇലോൺ മസ്‌കിൻറെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ് സേവനങ്ങൾ വീണ്ടും പണിമുടക്കി.

യു.എസ് ഉപഭോക്താക്കളാണ് ഇന്നലെ എക്സ് സേവനങ്ങൾ ലഭ്യമാകുന്നില്ല എന്ന് പരാതിപ്പെട്ടത്.

എക്‌സിൽ മെസേജുകൾ അയക്കാനോ സ്വീകരിക്കനോ കഴിയുന്നില്ല, ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല എന്നിങ്ങനെ ഒട്ടനവധി പരാതികളാണ് സമീപ കാലങ്ങളിലുണ്ടായത്…Read More

Summary: Israel carried out a bomb attack targeting Iran’s official television channel, IRIB, during a live news broadcast. Despite the attack, the Iranian state broadcaster continued its transmission without interruption.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

Related Articles

Popular Categories

spot_imgspot_img