web analytics

ഗാസയിൽ ഇസ്രയേൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു; ആക്രമണം നടന്നത് ആശുപത്രിക്കുനേരെ

ഗാസയിൽ ഇസ്രയേൽ കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതലും നുസറത്ത് ക്യാമ്പിൽ നിന്നവരാണ്. ബെയ്ത് ലഹിയയിലെ കമൽ അദ്‌വാൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗം മേധാവി അഹമ്മദ് അൽ കഹ്‌ലോട്ട്, ആശുപത്രി പരിസരത്ത് നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. Israeli attack on Gaza; 30 killed

ഈ ആഴ്ച ആദ്യം നടന്ന മറ്റൊരു ആക്രമണത്തിൽ ആശുപത്രി ഡയറക്ടർ ഉൾപ്പെടെ 12 ആരോഗ്യപ്രവർത്തകർ പരിക്കേറ്റിരുന്നു. മരുന്നിന്റെയും ഭക്ഷണത്തിന്റെയും ക്ഷാമം മൂലം ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.

ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണം ജനങ്ങളെ ഈ മേഖലകളിൽനിന്ന് പൂർണ്ണമായും ഒഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു ആരോപണം ഉയർന്നിട്ടുണ്ട്. ഇസ്രയേൽ സൈന്യം പിന്മാറിയ പ്രദേശങ്ങളിലേക്കു പലസ്തീൻ കുടുംബങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയെത്താൻ തുടങ്ങിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img