web analytics

യു.കെ.യിൽ സ്‌കൂളുകളിലെ മാംസം വിളമ്പൽ ഒഴിവാക്കാൻ നീക്കമോ…? ഫുഡ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്….

യു.കെ.യിൽ സ്‌കൂളുകളിൽ കുട്ടികൾക്ക് മാംസം വിളമ്പണമെന്നുള്ള നിർദേശങ്ങൾ പരിഷ്‌കരിക്കണമെന്ന് ചാരിറ്റി സംഘടനകൾ. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പച്ചക്കറികളും പയർവർഗ്ഗങ്ങളും കൂടുതലായി കഴിക്കുന്നത് വർധിപ്പിക്കണമെന്നാണ് ആവശ്യം.

ഫുഡ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം കുട്ടികൾ മുതിർന്നവരേക്കാൾ ആനുപാതികമായി കൂടുതൽ സംസ്‌കരിച്ച മാംസം കഴിക്കുന്നുണ്ട്. കുട്ടികൾ കഴിക്കുന്ന മാംസത്തിന്റെ മൂന്നിലൊന്ന് ബേക്കൺ, ഹാം, സോസേജുകൾ തുടങ്ങിയ സംസ്‌കരിച്ച മാംസത്തിൽ നിന്നാണ് വരുന്നത്.

സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാധാരണയായി കഴിക്കുന്ന മാംസ വിഭവങ്ങളിൽ 80 ശതമാനം സംസ്‌കരിച്ചതോ ചുവന്ന മാംസമോ ആണെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

നിലവിലെ സർക്കാർ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, സ്‌കൂളുകൾ സ്‌കൂൾ ഭക്ഷണത്തിൽ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും മാംസത്തിന്റെയോ കോഴിയിറച്ചിയുടെയോ ഒരു ഭാഗം നൽകണം, ഇത് കുട്ടികൾക്ക് സമീകൃതാഹാരം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള സ്‌കൂൾ ഭക്ഷണ മാനദണ്ഡങ്ങളുടെ ഭാഗമാണ്.

ഈ ഭക്ഷണ ക്രമത്തിൽ ഇളവ് വരുത്തി പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കണമെന്നും ഫുഡ് ഫൗണ്ടേഷൻ ആവശ്യപ്പെടുന്നു. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്തുകൊണ്ട് സ്‌കൂളുകളിലും ഭക്ഷണം വിളമ്പുന്ന മറ്റ് പൊതു ഇടങ്ങളിലും സർക്കാർ സംഭരണ നിയമങ്ങൾ ശക്തിപ്പെടുത്തണമെന്നും ചാരിറ്റി സംഘടനകളുടെ ആവശ്യത്തിലുണ്ട്.

ഫുഡ് ഫൗണ്ടേഷനിലെ റെബേക്ക ടോബി എന്ന പ്രവർത്തകയുടെ അഭിപ്രായപ്രകാരം ”കുട്ടികൾ വളരെയധികം സംസ്‌കരിച്ച മാംസം കഴിക്കുന്നത് ആശങ്കാജനകമാണ്, പ്രത്യേകിച്ച് സ്‌കൂളുകളിൽ, ഇവിടെ ഭക്ഷണം പോഷക സമൃദ്ധമായിരിക്കണമെന്ന് നിർബന്ധമുണ്ട്.”

പദ്ധതി കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെലവ് കുറയ്ക്കുകയും ചെയ്യും.

ഉപ്പും പൂരിത കൊഴുപ്പും കൂടുതലായി അടങ്ങിയേക്കാവുന്ന സംസ്‌കരിച്ച മാംസങ്ങളെ ലോകാരോഗ്യ സംഘടന (WHO) അർബുദകാരികളായി തരംതിരിച്ചിട്ടുണ്ട്. യുകെയിൽ എല്ലാ വർഷവും ഉണ്ടാകുന്ന 42,000 പുതിയ കുടൽ അർബുദ കേസുകളിൽ 13 ശതമാനവും അമിതമായി സംസ്‌കരിച്ച മാംസം കഴിക്കുന്നതിലൂടെ ഉണ്ടാകുന്നതാണെന്ന് യു.കെ.കാൻസർ റിസർച്ചും പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍ ആലപ്പുഴ: ഇതര...

കെഎസ്ആർടിസി വിന്റേജ് ബസ്: തലസ്ഥാനത്ത് പഴയകാല ‘ആനവണ്ടി’ തിരിച്ചെത്തുന്നു

തിരുവനന്തപുരം: പഴയ തലമുറയുടെ കണ്ണ് നനയിക്കുന്ന ഓർമ്മകളും പുതുതലമുറയ്ക്ക് കൗതുകവും ഉണർത്തിക്കൊണ്ട് ...

പരാതിക്ക് പിന്നാലെ നടപടി; കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി

പരാതിക്ക് പിന്നാലെ നടപടി; കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ്...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം തിരുവനന്തപുരം: ഇന്നത്തെ ദിനത്തിൽ...

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

Related Articles

Popular Categories

spot_imgspot_img