ശില്പ കൃഷ്ണ . എം
സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ചർമസംരക്ഷണത്തിന് പ്രാധാന്യം നൽകാറുണ്ട് . എന്നാൽ വരണ്ട ചർമം പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്.. എത്രയൊക്കെ മേക്കപ്പിട്ടാലും മുഖം തിളങ്ങാത്ത അവസ്ഥ ഏറെ സങ്കടപ്പെടുത്തും.
ചിലരുടെ ചർമം ജന്മനാ അങ്ങനെയുളളതായിരിയ്ക്കും. ഇതല്ലാതെ ചില പ്രത്യേക സ്ഥലങ്ങളിലെ വരണ്ട കാലാവസ്ഥ, വെളളം പോലുള്ള പല ഘടകങ്ങളും ഇത്തരം പ്രശ്‌നത്തിന് ഇടയാക്കുകയും ചെയ്യുന്നു. വരണ്ട ചർമം പ്രായം പെട്ടെന്ന് തോന്നിപ്പിയ്ക്കുന്നതിനുള്ള ഒരു കാരണം കൂടിയാണ്.അതായത് വരണ്ട ചർമം എന്നത് എല്ലാക്കാലത്തും മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം എന്ന് പറയാം
ചർമത്തിന്റെ ഇത്തരം വരണ്ട സ്വഭാവം മാറാൻ സഹായിക്കുന്ന ചില വൈറ്റമിനുകളുണ്ട്. ഇത്തരം ചില വൈറ്റമിനുകളെക്കുറിച്ചറിയാം
വൈറ്റമിൻ ഡി
വൈറ്റമിൻ ഡി എന്നത് ആരോഗ്യത്തിന് മാത്രമല്ല, ചർമത്തിനും ഏറെ പ്രധാനമാണ്. ഇത് ചർമത്തിന്റെ പല പ്രശ്‌നങ്ങൾക്കും മരുന്നാക്കാവുന്ന ഒന്നാണ്. കോശങ്ങളുടെ വളർച്ചയ്ക്ക് ഇത് സഹായിക്കുന്നു, ചർമത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിയ്ക്കുന്നു. വൈററമിൻ ഡി കുറയുന്നത് വരണ്ട ചർമത്തിനും എക്‌സീമ, സോറിയാസിസ് പോലുള്ള രോഗങ്ങൾക്കുമെല്ലാം കാരണമാകുകയും ചെയ്യുന്നു.
വൈറ്റമിൻ സി
വൈറ്റമിൻ സി ചർമാരോഗ്യത്തിന് അത്യാവശ്യമായ പ്രധാനപ്പെട്ട ഒരു ആന്റിഓക്‌സിഡന്റാണ്. ഇതിനാൽ തന്നെയാണ് വൈറ്റമിൻ സി അടങ്ങിയ ഫ്രൂട്‌സും പച്ചക്കറികളുമെല്ലാം ചർമത്തിന് നല്ലതാണെന്ന് പറയുന്നതും.വൈറ്റമിൻ സി ചർമത്തിന് വേണ്ടത്ര ലഭ്യമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും വൈറ്റമിൻ സി സപ്ലിമെന്റുകളുമുണ്ട്. ഇത് ഗുണം നൽകുന്നു. വൈറ്റമിൻ സി സെറം മുഖത്തു പുരട്ടാനുള്ളതും ചർമത്തിന് ഇറുക്കം നൽകാൻ സഹായിക്കുന്നു.
വരണ്ട ചർമം ഒഴിവാക്കാൻ ഇതാ ചില എളുപ്പവഴികൾ.
ഒലിവ് ഓയിൽ + മുട്ടയുടെ വെള്ള
ഒരു സ്പൂൺ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തു തേച്ച് 5 മിനിറ്റ് മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ ചെയ്താൽ മതി.
പപ്പായ + തേൻ
നന്നായി പഴുത്ത പപ്പായയും തേനും ചേർത്ത മിശ്രിതം മുഖത്തു തേച്ച് മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ചർമകാന്തി വർദ്ധിക്കാനും വരണ്ട ചർമം അകറ്റാനും ഇത് സഹായിക്കും.
പഴം + കട്ടത്തൈര്
എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ഒരു പായ്ക്കാണിത്. അല്പം തൈരും പഴവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. വരണ്ട ചർമം മാറി ചർമം കൂടുതൽ മൃദുലമാകും.
ഗ്ലിസറിൻ + നാരങ്ങാനീര്
ചർമത്തിലെ ജലാംശം നിലനിർത്താൻ ഗ്ലിസറിൻ സഹായിക്കും. ഗ്ലിസറിനും നാരങ്ങാനീരും തുല്യ അളവിലെടുത്ത് യോജിപ്പിക്കുക. ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ഈ മിശ്രിതം മുഖത്തു പുരട്ടാം. രാവിലെ തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകാം. കൂടുതൽ അളവിലെടുത്ത മിശ്രിതം കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
തേൻ + പാൽ + മുട്ടയുടെ വെള്ള
രണ്ട് സ്പൂൺ പാൽ അര സ്പൂൺ തേനും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്ത് 20 മിനിറ്റിനു ശേഷം കഴുകാം. ആഴ്ചയിലൊരിക്കൽ ചെയ്താൽ ചർമത്തിലെ മൃതകോശങ്ങൾ അകന്ന് ചർമം കൂടുൽ മൃദുലവും സുന്ദരവുമാകും.
Read Also : ദിവസവും കുളിക്കരുത്