News4media TOP NEWS
ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

എസ്‌ക്യൂസ്മീ വിവാഹിതരേ, ഇതിലേ ഇതിലേ

എസ്‌ക്യൂസ്മീ വിവാഹിതരേ, ഇതിലേ ഇതിലേ
October 13, 2023

പ്പോഴോ പറഞ്ഞു പോയ ഒരു വാക്കിന്റെയോ വാഗ്ദാനത്തിന്റെയോ പേരില്‍ തുടരേണ്ടതല്ല മനുഷ്യബന്ധങ്ങള്‍. എങ്കിലും ജീവിത പങ്കാളിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയെന്നത് സ്ത്രീകളില്‍ ഭൂരിഭാഗത്തിനും ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണ്. യോജിക്കാനാവാത്ത ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത് വഴി നിങ്ങളുടെ മാത്രമല്ല, പങ്കാളിയുടേയും ജീവിതം കൂടുതല്‍ സുന്ദരമാവും. മറ്റാരെയും ബോധിപ്പിക്കാനായി തുടരേണ്ട ജോലിയല്ല വിവാഹജീവിതം. മുന്നോട്ട് പോകാന്‍ രണ്ടുപേര്‍ക്കും മാനസികമായി ബുദ്ധിമുട്ടുണ്ടായാല്‍ ഉടനടി ‘ഡിവോഴ്‌സ്’ എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഒന്നുകൂടി ആലോചിച്ചതിന് ശേഷം ചാടിക്കയറി തീരുമാനമെടുത്ത ഒരുപാട് പേര്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്.
എന്നാല്‍ ഇത്തരം നിര്‍ണായക തീരുമാനമെടുക്കാറായോ എന്ന് അറിയാന്‍ നമുക്ക് മുമ്പില്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്.

 

ആശയവിനിമയം

ആരോഗ്യകരമായ ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനം മികച്ച ആശയവിനിമയമാണ്. ആത്മാര്‍ഥമായ പരസ്പരമുള്ള തുറന്നുപറച്ചിലുകള്‍ ഇല്ലാത്ത പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ച മാത്രമേ ഉണ്ടാകൂ. വൈകാരികമായി ഇവര്‍ക്കിടയിലെ പാലം തന്നെ തകരും. ആശയവിനിമയം കുറയുന്നതോടെ പരസ്പര വിശ്വാസം കുറയുകയും തെറ്റിദ്ധാരണകള്‍ വര്‍ധിക്കുകയും ചെയ്യും. ഇതോടെ ബന്ധം തകരും.

 

വിശ്വസ്തത

ജീവിത പങ്കാളിയുമായുള്ള ബന്ധത്തിലെ അടിസ്ഥാനങ്ങളിലൊന്നാണ് വിശ്വസ്തത. തന്റെ പങ്കാളി ചെയ്യുമെന്നും ചെയ്യില്ലെന്നും ഓരോരുത്തരും കരുതുന്ന കാര്യങ്ങളുണ്ടാവും. ഒരിക്കല്‍ വിശ്വാസം നഷ്ടപ്പെടുത്തിയാല്‍ ബന്ധങ്ങളിലുണ്ടാവുന്ന വിള്ളല്‍ പരിഹരിക്കുക അത്ര എളുപ്പമല്ല. പരസ്പര വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുകയാണ് ആരോഗ്യമുള്ള ബന്ധത്തിന് നല്ലത്. തുടര്‍ച്ചയായി പറ്റിക്കുകയും ചതിക്കുകയും ചെയ്യുന്ന പങ്കാളിയോട് ബൈ ബൈ പറയുന്നതാണ് ഉചിതം.

 

വ്യത്യസ്ത മൂല്യങ്ങള്‍, ലക്ഷ്യങ്ങള്‍

ഓരോ വ്യക്തികള്‍ക്കും ജീവിതവുമായി ബന്ധപ്പെട്ട് പലതരം വിശ്വാസങ്ങളും മൂല്യങ്ങളുമുണ്ടാവും. പരസ്പരം ഇത്തരം മൂല്യങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും തയ്യാറാവണം. പ്രതിപക്ഷ ബഹുമാനം പോലുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും എതിര്‍ക്കുന്ന മൂല്യങ്ങളുള്ളവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാവും. ജീവിതത്തില്‍ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്കൊപ്പം പൊതു ലക്ഷ്യങ്ങള്‍ കൂടിയുണ്ടെങ്കില്‍ ബന്ധങ്ങള്‍ കൂടുതല്‍ സുന്ദരമാവും.

 

അതിക്രമം

അതിക്രമങ്ങള്‍ വൈകാരികമോ ശാരീരികമോ ആയിക്കൊള്ളട്ടെ, അത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. പരസ്പര ബഹുമാനമായിരിക്കണം ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനം. ഉടമയും അടിമയുമായുള്ള ബന്ധങ്ങള്‍ തികച്ചും ഏകപക്ഷീയമാവും. ശാരീരികമായി ഉപദ്രവിക്കുന്നവരുമായി യാതൊരു തരത്തില്‍ സന്ധി ചെയ്യാനോ ബന്ധം മുന്നോട്ടു കൊണ്ടുപോവാനോ പാടില്ല. അത് നമ്മുടെ മാത്രമല്ല കുട്ടികളുടെ കൂടി ജീവിതങ്ങളെ ബാധിക്കും.

 

 

സന്തോഷമില്ല

ഒന്നിച്ചിരിക്കുമ്പോള്‍ സന്തോഷവും സമാധാനവും തോന്നണം. പങ്കാളിയുടെ സാന്നിധ്യമുള്ളപ്പോള്‍ ഉള്ള സമാധാനവും സന്തോഷവും നഷ്ടപ്പെടുന്നതാണ് അവസ്ഥയെങ്കില്‍ നിങ്ങള്‍ മാറി ചിന്തിക്കേണ്ട സമയമായെന്നു വേണം കരുതാന്‍. ആകെയുള്ളൊരു ജീവിതം അടിമുടി അസംതൃപ്തിയിലും വിഷമത്തിലും നിറയാന്‍ അനുവദിക്കരുത്.

 

സഹായം തേടണം

ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം മുന്‍കയ്യില്‍ നടന്നു പോവുന്നതല്ല നല്ല ബന്ധങ്ങള്‍. അതിന് രണ്ടു വ്യക്തികളും ശ്രമിക്കേണ്ടതുണ്ട്. ബന്ധം മുന്നോട്ടു കൊണ്ടുപോവാന്‍ ഒരാള്‍ മാത്രം വിചാരിച്ചിട്ടു കാര്യമില്ല. പല ശ്രമങ്ങള്‍ക്കൊടുവിലും ഫലം കാണുന്നില്ലെങ്കില്‍ വിദഗ്ധ സഹായം തേടാന്‍ മടിക്കരുത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ബന്ധമാണ് ജീവിത പങ്കാളിയുമൊത്തുള്ള ബന്ധം. നിങ്ങള്‍ക്ക് അതുകൊണ്ട് പ്രശ്നങ്ങള്‍ മാത്രമാണുണ്ടാവുന്നതെങ്കില്‍ പ്രശ്നം പരിഹരിക്കാനുള്ള സമയമായെന്ന് തിരിച്ചറിയുക.

 

 

 

 

Also  Read: ചെരുപ്പിലും അന്തസ് കുറക്കാതെ അംബാനിയുടെ മരുമകൾ : വില ചിന്തിക്കുന്നതിലുമപ്പുറം

Related Articles
News4media
  • Life style
  • News
  • News4 Special

കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ; സാ​ന്നി​ധ്...

News4media
  • International
  • Life style

കണ്ണിൽ കണ്ടവരെയെല്ലാം കത്തിക്ക് കുത്തി വിദ്യാർഥി; എട്ട് പേർ കൊല്ലപ്പെട്ടു; 17 പേർക്ക് പരുക്ക്; സംഭവം...

News4media
  • International
  • Life style

അ​മേ​രി​ക്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​രാ​കും? അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ ക​മ​ല ഹാ​രി​സും ഡോ​ണ​ള...

News4media
  • Life style
  • Top News

ഓൺലൈൻ വ്യാപാരം, കോവിഡ്, പ്രളയം പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാനാകാതെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്...

News4media
  • Life style

കേടായെന്ന് കരുതി കളയാൻ നിൽക്കേണ്ട; അടുക്കള ഇനി പഴയ കുക്കർ ഭരിക്കും; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

News4media
  • Life style

അയ്യോ ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്; നാക്കുപിഴയ്ക്ക് പിന്നിലെ കാരണമറിയാമോ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]